
തിരുവനന്തപുരം: വീട്ടമ്മയുടെ വ്യാജനഗ്ന ചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച കേസിൽ സീരിയൽ നടനും ഡോക്ടറും അറസ്റ്റിൽ. വർക്കല സ്വദേശിനിയുടെ പരാതിയിലാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഡോക്ടറെയും സീരിയൽ നടനായ നെടുമങ്ങാട് വാളിക്കോട് സ്വദേശി ജസീർ ഖാനെയും അറസ്റ്റ് ചെയ്തത്.
വീട്ടമ്മയെ ഭീഷണിപ്പെടുത്തിയെന്നും, ദാമ്പത്യജീവിതം തകർക്കുന്നതിനായി വ്യാജ പേരുകളിൽ നിന്നും കത്തുകൾ അയച്ചുവെന്നുമാണ് പരാതി. ഡോക്ടർക്കും നടനും പുറമേ മറ്റുള്ളവരുടെ തിരിച്ചറിയൽ കാർഡുപയോഗിച്ച് വ്യാജ സിം കാർഡുകൾ തരപ്പെടുത്തി കൊടുത്ത സിം ഏജന്റിനെയും അറസ്റ്റ് ചെയ്തു. എ.സി.പിയുടെ നിർദേശപ്രകാരം ഫോർട്ട് പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ രാകേഷിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്