
മുംബയ്: എസ്.ബി.ഐയ്ക്ക് ആദ്യമായി, ബാങ്കിന് വെളിയിൽ നിന്നൊരു ചീഫ് ഫിനാൻഷ്യൽ ഓഫീസർ (സി.എഫ്.ഒ). ഏൺസ്‌റ്റ് ആൻഡ് യംഗിലെ കൺസൾട്ടന്റായ ചന്ദ്രജിത് അത്രയാണ് ബാങ്കിന്റെ സി.എഫ്.ഒയായി നിയമിതനായത്.
സി.എഫ്.ഒയായിരുന്ന പ്രശാന്ത് കുമാർ, റിസർവ് ബാങ്കിന്റെ നിർദേശപ്രകാരം യെസ് ബാങ്കിന്റെ മാനേജിംഗ് ഡയറക്‌ടറും സി.ഇ.ഒയുമായ ഒഴിവിലാണ് ചന്ദ്രജിത്തിന്റെ നിയമനം.