
ഹൈദരാബാദ്: പ്രധാന ഉത്‌പാദക സംസ്ഥാനങ്ങളായ തെലങ്കാനയിലും ആന്ധ്രപ്രദേശിലും ചുവന്നമുളകിന് വൻ വിലക്കയറ്റം. സെപ്‌തംബർ അവസാനവാരം ക്വിന്റലിന് 17,400 രൂപയിലായിരുന്നു വില്പന. കൊവിഡിന് മുമ്പത്തെ വിലയേക്കാൾ ഇരട്ടിയാണിത്.
വിളവെടുപ്പിന് ഇനിയും മാസങ്ങൾ ശേഷിക്കുകയാണ്. ലോക്ക്ഡൗൺ ഇളവുകളെ തുടർന്ന് വില്‌പന സജീവമായതാണ് ഇപ്പോഴത്തെ വിലക്കുതിപ്പിന് കാരണം. ഡിമാൻഡ് ഉയർന്നതും വിലയെ സ്വാധീനിക്കുന്നു. വില കൂടിയതിനാൽ, നേരത്തേ കോട്ടൺ കൃഷിയിൽ ഏർപ്പെട്ടവരും ഇപ്പോൾ മുളകിലേക്ക് മാറിയിട്ടുണ്ട്. ആന്ധ്രയിൽ 3.45 ലക്ഷം ഏക്കറിലും തെലങ്കാനയിൽ 2.10 ലക്ഷം ഏക്കറിലുമാണ് മുളകുകൃഷി.