jinu

അച്ഛനായ സന്തോഷം പങ്കുവച്ച് നടൻ ജിനു ജോസഫ്. മാർക് ആന്റണി ജോസഫ്
എന്നാണ് ജിനു മകന് നൽകിയിരിക്കുന്ന പേര്. കുഞ്ഞിന്റെ ചിത്രം
പങ്കുവച്ചാണ് ജിനു ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ലിയ സാമുവൽ ആണ്
ജിനുവിന്റെ ഭാര്യ.

സിനിമരംഗത്തുള്ള സുഹൃത്തുക്കളും ആരാധകരും താരത്തിന് ആശംകളുമായെത്തി.
മിഥുൻ മാനുവൽ ചിത്രം അഞ്ചാം പാതിരയിൽ മികച്ച പ്രകടനമാണ് ജിനു ജോസഫ്
കാഴ്ചവച്ചത്. എസിപി അനിൽ മാധവൻ എന്ന കഥാപാത്രം ഏറെ
ശ്രദ്ധേയമായിരുന്നു.

സഹനടനായും വില്ലനായും സിനിമകളിൽ വേഷമിട്ടിട്ടുണ്ട്. അമൽ നീരദ് ചിത്രം
ബിഗ്ബിയിലൂടെയാണ് ജിനു അഭിനയരംഗത്ത് എത്തിയത്. ഇയ്യോബിന്റെ പുസ്‌കത്തിലെ
ഇവാൻ എന്ന വില്ലൻ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
അൻവർ, സാഗർ എലിയാസ് ജാക്കി, ബാച്ചിലർ പാർട്ടി, ഇയ്യോബിന്റെ
പുസ്തകം, കോമ്രേഡ് ഇൻ അമേരിക്ക, വരത്തൻ തുടങ്ങിയ സിനിമകളിലും നടൻ
അഭിനയിച്ചിട്ടുണ്ട്.