amala-paul

ഹത്രാസിൽ ക്രൂരപീഡനത്തെ തുടർന്ന് പെൺകുട്ടി കൊല്ലപ്പെട്ട സംഭവത്തിൽ ഉത്തർപ്രദേശ് പൊലീസിനേയും മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും ന്യായീകരിച്ച നടി അമലാ പോളിന്റെ പോസ്റ്റ് വിവാദത്തിൽ. ജാതി വ്യവസ്ഥയല്ല മരണകാരണമെന്നും സമൂഹത്തിൽ നിശബ്ദത പാലിക്കുന്നവരാണെന്നുമുള്ള പോസ്റ്റാണ് അമല തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. മറ്റൊരാളുടെ പോസ്റ്റ് തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയായിട്ടാണ് അമല ഷെയർ ചെയ്തിരിക്കുന്നത്.

amala-paul

' ബലാത്സംഗം ചെയ്തു കൊന്നു, ചാരമാക്കി. ആരാണിത് ചെയ്തത് ? ജാതി വ്യവസ്ഥയല്ല, യു.പി പൊലീസോ, യോഗി ആദിത്യനാഥോ അല്ല. നമ്മളിൽ നിശബ്ദത പാലിക്കുന്നവർ ആരാണോ അവരാണിത് ചെയ്തത്. ' കേസിന്റെ ഗതിമാറ്റാനായി പെൺകുട്ടിയുടെ കുടുംബത്തെ വരെ യു.പി പൊലീസ് ഭീഷണിപ്പെടുത്തുന്നതായുള്ള വാർത്തകൾ പുറത്തു വരുന്നതിനിടെയാണ് അമലയുടെ പോസ്റ്റ്. പോസ്റ്റ് വിവാദമായതോടെ നിരവധി പേർ അമലയ്ക്കെതിരെ പ്രതിഷേധമുയർത്തുന്നുണ്ട്.