d

തെന്നിന്ത്യൻ ലേഡി സൂപ്പർസ്റ്റാർ നയൻതാര പ്രധാന കഥാപാത്രമായി എത്തിയ കൊലമാവു കോകില ഹിന്ദിയിലേക്ക്.നവാഗതനായ സിദ്ധാർഥ് സെൻഗുപ്ത യാണ് സംവിധാനം ചെയ്യുന്നത് .നയൻതാര ചെയ്ത കഥാപാത്രം ഹിന്ദിയിൽ ജാൻവി കപൂർ വേഷമിടും.ആനന്ദ് എൽ .റായ് ചിത്രത്തിന്റെ നിർമ്മാണം നിർവഹിക്കും. 2018 ആഗസ്റ്റിലായിരുന്നു കൊലമാവു കോകില തിയേറ്ററുകളിൽ എത്തിയത്. കോമഡി ആക്ഷൻ ക്രൈം സ്റ്റോറിയായിരുന്നു ചിത്രം. ചിത്രത്തിൽ നയൻതാര മികച്ച പ്രകടനമായിരുന്നു കാഴ്ചവച്ചത്. ഗുഞ്ചൻ സക്‌സേനയാണ് ജാൻവി കപൂറിന്റേതായി ഒടുവിലായി റിലീസ് ചെയ്ത ചിത്രം. മലയാള ചിത്രം ഹെലന്റെ ഹിന്ദി റീമേക്കിലും ജാൻവിയാണ് നായികയായി എത്തുന്നത്.