a

നെറ്റ്ഫ്‌ളിക്‌സിൽ ആദ്യ തമിഴ് ആന്തോളജി ചിത്രം പ്രഖ്യാപിച്ചു. തമിഴകത്തെ പ്രമുഖ സംവിധായകരായ ഗൗതംമേനോൻ , വെട്രിമാരൻ,സുധ കൊങ്കര, വിഗ്‌നേശ് ശിവൻ എന്നിവർ ചേർ ന്നൊരുക്കുന്ന 'പാവ കഥൈകൾ ' എന്ന ചിത്രമാണ് നെറ്റ്ഫ്‌ളിക്‌സ് പ്ലാറ്റ്‌ഫോമിൽ റിലീസിന് ഒരുങ്ങുന്നത്. പ്രണയവും ദുരഭിമാന കൊലപാതകങ്ങളുമാണ് ചിത്രത്തിനാധാരം.ആന്തോളജിയിലെ തങ്കം എന്ന ചിത്രമാണ് സുധ കൊങ്കര ഒരുക്കുന്നത്. കാളിദാസ് ജയറാം, ശന്തനു ഭാഗ്യരാജ്, ഭാവനി ശ്രീ എന്നിവരാണ് ചിത്രത്തിൽ വേഷമിടുന്നത്. ലവ് പണ്ണ ഉത്രനം എന്ന ചിത്രമാണ് വിഗ്‌നേശ് ശിവൻ ഒരുക്കുന്നത്. അഞ്ജലിയും കൽ ക്കി കൊച്ചലിനുമാണ് ചിത്രത്തിൽവേഷമിടുന്നത്. 'ഒരു ഇരവു' എന്നാണ് വെട്രിമാരൻ ഒരുക്കുന്ന ചിത്രത്തിന്റെപേര്.സായ് പല്ലവിയും പ്രകാശ് രാജുമാണ് ചിത്രത്തിൽകേന്ദ്ര കഥാപാത്രങ്ങളാകുന്നത്. ഗൗതംമേനോൻ ഒരുക്കുന്ന 'വാൻമകൾ ' എന്ന ചിത്രത്തിൽ സിമ്രാൻ പ്രധാനവേഷത്തിൽ എത്തുന്നു.