husband-marries-mother-in

ബ്രസീലിയ: മരണമുഖത്ത് നിന്ന് രക്ഷനേടി ജീവിതത്തിലേക്ക് തിരിച്ചെത്തിയ കമില്ല വനേസ കോർടെയ്‌റോ എന്ന ബ്രസീലിയൻ യുവതിയെ കാത്തിരുന്നത് മറ്റൊരു ദുരന്തമായിരുന്നു. കമില്ലയുടെ ഭർത്താവ് അവരുടെ അമ്മയെ വിവാഹം ചെയ്തു. സ്ട്രോക്ക് വന്നതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്നു കമില്ല.

2013ലാണ് കമില്ല തന്നെക്കാൾ 10 വയസ് കൂടുതലുള്ളയാളുമായി പ്രണയത്തിലാവുന്നത്. പിന്നീട്. ഇവർ വിവാഹിതരായി. 2014ൽ ഇവർക്ക് കുട്ടി ജനിച്ചു. 2017 ൽ ഹോർമോൺ തകരാർ പരിഹരിക്കാൻ ശസ്ത്രക്രിയ നടത്തി. ഇക്കാലത്ത് സഹായത്തിന് എത്തിയ കമില്ലയുടെ മാതാവ് അവരുടെ ഭർത്താവുമായി അടുപ്പത്തിലായി.

ശസ്ത്രക്രിയയ്ക്ക് ശേഷം യുവതിയുടെ നില സങ്കീർണമായി. എന്നാൽ, ഈ സമയത്ത് ഒരിക്കൽ മാത്രമാണ് ഭർത്താവ് ആശുപത്രിയിലേക്ക് വന്നത്. അമ്മ ഒരിക്കൽ പോലും കമില്ലയെ കാണാൻ എത്തിയുമില്ല. പിന്നീട്, പിതാവ് എത്തിയാണ് യുവതിയെ ആശുപത്രിയിൽ നിന്നും വീട്ടിൽ എത്തിച്ചത്. അപ്പോഴാണ് യുവതി ആ ഞെട്ടിപ്പിക്കുന്ന കാര്യം അറിഞ്ഞത്. തന്റെ ഭർത്താവിനെ അമ്മ വിവാഹം കഴിച്ചിരിക്കുന്നു.

കമില്ലയേക്കാൾ 20 വയസിന് വ്യത്യാസമുണ്ട് അമ്മയ്ക്ക്.

കൗമാരപ്രായത്തിൽ എത്തിയപ്പോൾ മുതൽ താനുമായി എല്ലാക്കാര്യത്തിലും അമ്മയ്ക്ക് മത്സരമായിരുന്നു എന്നാണ് കമില്ല ആരോപിക്കുന്നത്. എന്തായാലും യുവതിയുടെയും മകന്റെയും സംരക്ഷണം ഇപ്പോൾ ഇവരുടെ അച്ഛൻ ഏറ്റെടുത്തിരിക്കുകയാണ്.