
വാലോപ്സ് ഐലന്റ്: അമേരിക്കൻ വാണിജ്യ കാർഗോയായ എസ്.എസ്.കൽപ്പന ചൗള എയർക്രാഫ്ട് വിജയകരമായി നാസ വിക്ഷേപിച്ചു. വ്യാഴാഴ്ച രാത്രിയാണ് ഇന്റർനാഷണൽ സ്പേസ് സ്റ്റേഷനിലേക്ക് വിക്ഷേപണം നടത്തിയത്. അന്തരിച്ച ബഹിരാകാശ സഞ്ചാരിയായ കൽപ്പന ചൗളയോടുള്ള ബഹുമാനാർത്ഥമാണ് ഈ പേര് കാർഗോയ്ക്ക് നൽകിയത്.
3630 കിലോഗ്രാം കാർഗോ സ്പേസ് സ്റ്റേഷനിലെത്തിക്കുകയാണ് എസ്.എസ് കൽപ്പന ചൗളയുടെ ദൗത്യം. രക്താർബുദത്തിന് ഉപയോഗിക്കാൻ കഴിയുന്ന മരുന്ന്, ബഹിരാകാശത്ത് വിളവെടുക്കാൻ പാകത്തിന് വിളയിച്ചെടുക്കേണ്ട ഭക്ഷ്യധാന്യം, ബഹിരാകാശ നടത്തം ചിത്രീകരിക്കേണ്ട വെർച്വൽ കാമറ തുടങ്ങി 6000 പൗണ്ടിന്റെ സാധനങ്ങളാണ് എയർക്രാഫ്റ്റിലുള്ളത്.