
ദുബായ് : പിതാവിന്റെ അസുഖത്തെത്തുടർന്ന് ഐ.പി.എല്ലിലെ ആദ്യ മത്സരങ്ങളിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്ന ഇംഗ്ളീഷ് ആൾറൗണ്ടർ ബെൻ സ്റ്റോക്സ് ഇന്ന് രാജസ്ഥാൻ റോയൽസ് ടീമിനൊപ്പം ചേരാൻ യു.എ.ഇയിലെത്തും. ആറ് ദിവസത്തെ ക്വാറന്റൈന് ശേഷം ടീമിനൊപ്പം കളിക്കാനിറങ്ങാം. പാകിസ്ഥാനെതിരായ ടെസ്റ്റ് പരമ്പരയ്ക്കിടെയാണ് സ്റ്റോക്സ് പിതാവിനെ പരിചരിക്കാൻ ന്യൂസിലാൻഡിലേക്ക് പോയത്.12.5 കോടിക്കാണ് സ്റ്റോക്സിനെ ഈ സീസണിൽ രാജസ്ഥാൻ സ്വന്തമാക്കിയത്.