
ബിഗ് ബോസ് രണ്ടാമത്തെ സീസണില്‍ പങ്കെടുത്തതോടെയാണ് ദയ അശ്വതി കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. സോഷ്യല്‍ മീഡിയയിലൂടെ ശ്രദ്ധ നേടിയ ദയ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെയായിരുന്നു ബിഗ് ബോസിലെത്തിയത്. ബിഗ് ബോസിന് ശേഷമുള്ള വിശേഷങ്ങള്‍ പങ്കുവെച്ചും ദയ എത്താറുണ്ട്. നഷ്ടപ്രണയത്തെക്കുറിച്ചും മക്കളെക്കുറിച്ചും മുന്‍ഭര്‍ത്താവിനെക്കുറിച്ചുമൊക്കെയുള്ള പോസ്റ്റുകളുമായും ദയ എത്തിയിരുന്നു. ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായ ദുര്‍ഗയോടുള്ള ഇഷ്ടം പങ്കുവച്ചുള്ള പോസ്റ്റ് ഇപ്പോൾ വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്.
ഇത് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ദുര്‍ഗ ചേച്ചി, 5000 സിനികളിലേറെ ശബ്ദം നല്‍കിയ ഈ ചേച്ചിയാണ് മണിച്ചിത്രത്താഴ് എന്ന മലയാള സിനിമയില്‍ നാഗവല്ലി എന്ന കഥാപാത്രത്തിന് ശബ്ദം കൊടുത്തത്. പക്ഷെ ഈ സിനിമയുടെ അംഗീകാരം ഇവര്‍ക്ക് കിട്ടാന്‍ 23 വര്‍ഷത്തിലേറെയധികം വന്നു. ഇതാണ് പറയുന്നത് സത്യം എന്നത് മൂടി മറച്ചുവെക്കാനുള്ളതല്ല. കാലം തെളിയിക്കുമെന്ന്, എന്നിട്ടും എന്ത് വിനയത്തോടും എളിമയോടും കൂടിയുള്ള സംസാരമാണ് ദുര്‍ഗ്ഗ ചേച്ചിയുടേത്... ദുര്‍ഗ്ഗചേച്ചി ഒത്തിരിയിഷ്ടം....എന്നാണ് ദയ ഫേസ്ബുക്കിൽ കുറിച്ചത്.