sadio-mane-covid-19

ലണ്ടൻ : ലിവർപൂളിന്റെ സെനഗളീസ് സ്ട്രൈക്കർ സാഡിയോ മാനേയ്ക്ക് കാെവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം ആഴ്സനലിനെതിരെ നടന്ന ലീഗ് കപ്പ് മത്സരത്തിൽ മാനേ കളിക്കുകയും ഗോളടിക്കുകയും ചെയ്തിരുന്നു. അതിന് ശേഷം നടത്തിയ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. താരം സ്വയം നിരീക്ഷണത്തിലാണെന്ന് ക്ളബ് വൃത്തങ്ങൾ അറിയിച്ചു. മറ്റൊരു താരം തിയാഗോ അലക്കന്റാരയ്ക്കും രോഗം സ്ഥിരീകരിച്ചിരുന്നു. ഇന്ന് ആസ്റ്റൺ വില്ലയ്ക്കെതിരെ നടക്കുന്ന പ്രിമിയർ ലീഗ് മത്സരത്തിൽ ഇരുവരും കളിക്കാനിറങ്ങില്ല.