ന്യൂഡൽഹി : രാജ്യത്ത് കായിക മത്സരങ്ങൾ അടുത്തവർഷം ആദ്യമേ നടത്താനാകൂ എന്ന സ്ഥിതിയാണെന്ന് കേന്ദ്ര കായിക മന്ത്രി കിരൺ റിജിജു പറഞ്ഞു. ഈ മാസം മത്സരങ്ങൾ തുടങ്ങാനാകും എന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും കൊവിഡ് പിടിനൽകാതെ കുതിക്കുന്നതിനാൽ അത് സാധിക്കില്ലെന്ന് മന്ത്രി ഒരു വെബിനാറിൽ പറഞ്ഞു. ഒളിമ്പിക് താരങ്ങൾ പരിശീലനം തുടരുന്നുണ്ടെന്നെന്നും ജൂനിയർ താരങ്ങളുടെ പരിശീലനത്തിന്റെ കാര്യത്തിൽ ഉടൻ തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു.