
ഡൽഹി: ഹത്രാസ് വിഷയത്തിൽ യു.പി സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ്. യു.പിയിൽ ഇതൊന്നും പുതിയ സംഭവമല്ലെന്നാണ് ഇന്നലെ അദ്ദേഹം പറഞ്ഞത്. യു.പിയിൽ ഒരു സർക്കാർ സംവിധാനമുണ്ടോ? ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷം എത്ര കേസുകളാണുണ്ടായത്. കൂട്ടം ചേർന്ന് നിരപരാധിയെ മർദ്ദിക്കുക, പ്രതിപക്ഷ നേതാക്കളെ കൊന്ന് അവർക്കെതിരെ തന്നെ കേസെടുക്കുക അങ്ങനെ എത്രയെത്ര സംഭവങ്ങൾ. അതുകൊണ്ടു തന്നെ യു.പി.യിൽ ഇത് പുതിയ സംഭവമല്ല, ഒരു പതിവ് ആണ്- അദ്ദേഹം പറഞ്ഞു. ഭരണ കർത്താവിന്റെ മനോഭാവമാണ് അവിടെ നടക്കുന്ന സംഭവത്തിന്റെ യഥാർത്ഥ കാരണം, പൊലീസ് വെറുമൊരു ഭാഗം മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.