covid-

തിരുവനന്തപുരം: കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് കേസുകളില്‍ കുറവുണ്ടെങ്കിലും മരണസംഖ്യ ഉയരുകയാണ്. ഇന്ന് 22 മരണങ്ങള്‍ കൂടി സ്ഥിരീകരിച്ചതോടെ, ആകെ മരണസംഖ്യ 800 കടന്നിരിക്കുകയാണ്. സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളവരുടെ എണ്ണത്തിലും വര്‍ദ്ധനവ് ഉണ്ടാകുന്നുണ്ട്. നിലവില്‍ രണ്ടര ലക്ഷത്തിലധികം ആളുകളാണ് വിവിധ ജില്ലകളിലായി നിരീക്ഷണത്തില്‍ കഴിയുന്നതെന്നാണ് ആരോഗ്യ വകുപ്പ് വ്യക്തമാക്കിയിരിക്കുന്നത്.

കൊവിഡ് മരണങ്ങള്‍ 800 കടന്നു
സംസ്ഥാനത്ത് ഇന്ന് 22 മരണങ്ങളാണ് കൊവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവന്തപുരം നെടുമങ്ങാട് സ്വദേശി രാജന്‍ (47), കിളിമാനൂര്‍ സ്വദേശി മൂസ കുഞ്ഞ് (72), കമലേശ്വരം സ്വദേശിനി വത്സല (64), വാമനാപുരം സ്വദേശി രഘുനന്ദന്‍ (60), നെല്ലുവിള സ്വദേശി ദേവരാജന്‍ (56), അമ്പലത്തിന്‍കര സ്വദേശിനി വസന്തകുമാരി (73), വള്ളക്കടവ് സ്വദേശി ബോണിഫേസ് ആള്‍ബര്‍ട്ട് (68), അഞ്ചുതെങ്ങ് സ്വദേശി മോസസ് (58), ഇടുക്കി കട്ടപ്പന സ്വദേശി കെ.സി. ജോര്‍ജ് (75), തൃശൂര്‍ വെമ്പല്ലൂര്‍ സ്വദേശി അബ്ദു (64), കോഴിക്കോട് താഴം സ്വദേശി കോയക്കുട്ടി (73), കോഴിക്കോട് സ്വദേശിനി ജയപ്രകാശിനി (70), ചാലിയം സ്വദേശി അഷ്റഫ് (49), അരക്കിനാര്‍ സ്വദേശി അഹമ്മദ് കോയ (74), പയ്യോളി സ്വദേശി ഗംഗാധരന്‍ (78), കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശി പി.സി. ജോസ് (56), രാമന്‍തളി സ്വദേശി പി. സുധാകരന്‍ (65), അയിക്കര സ്വദേശി അജേഷ് കുമാര്‍ (40), അലവില്‍ സ്വദേശിനി സുമതി (67), ചന്ദനക്കാംപാറ പി.വി. ചന്ദ്രന്‍ (68), എടയന്നൂര്‍ സ്വദേശി ഭാസ്‌കരന്‍ (75), കാസര്‍കോട് മുട്ടത്തൊടി സ്വദേശിനി മറിയുമ്മ (67), എന്നിവരാണ് മരണമടഞ്ഞത്. ഇതോടെയാണ് ആകെ മരണം 813 ആയി ഉയര്‍ന്നത്.

സംസ്ഥാനത്ത് വിവിധ ജില്ലകളിലായി കൊവിഡ് സ്ഥിരീകരിച്ച് 80818 പേരാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നതെന്നാണ് ആരോഗ്യ വകുപ്പ് വ്യക്തമാക്കിയിരിക്കുന്നത്. ഏറ്റവും കൂടുതല്‍ പേര്‍ ചികിത്സയില്‍ കഴിയുന്നത് തിരുവനന്തപുരത്താണ് 12361 പേര്‍. കൊല്ലം 7091, പത്തനംതിട്ട 2394, ആലപ്പുഴ 5532, കോട്ടയം 4802, ഇടുക്കി 1074, എറണാകുളം 9952, തൃശൂര്‍ 6742, പാലക്കാട് 5150, മലപ്പുറം 6670, കോഴിക്കോട് 9124, വയനാട് 1060, കണ്ണൂര്‍ 5615, കാസര്‍കോട് 3247 എന്നിങ്ങനെയാണ് വിവിധ ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം.


നിരീക്ഷണത്തിൽ 2,51,286 പേര്‍

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,51,286 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളതെന്നാണ് ആരോഗ്യ വകുപ്പ് വ്യക്തമാക്കിയത്. ഇവരില്‍ 2,20,218 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 31,068 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. പ്രതിദിനം കൊവിഡ് രോഗലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണത്തിലും വര്‍ദ്ധനവ് ഉണ്ടാകുന്നുണ്ട്. ഇന്ന് 3425 പേരെയാണ് വിവിധ ജില്ലകളിലായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.