amit-shah

ന്യൂഡൽഹി : അടൽ തുരങ്കപാത’ യുടെ ഉദ്ഘാടനം നിർവ്വഹിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നന്ദി പറഞ്ഞു. എൻജിനീയറിംഗ് അത്ഭുതമായ തുരങ്ക പാതയിലൂടെ അടൽ ബിഹാരി വാജ്‌പേയിയുടെ ദർശനം സാക്ഷാത്കരിക്കപ്പെടുകയാണെന്ന് അമിത് ഷാ ട്വീറ്റ് ചെയ്തു.

ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ ഹൈവേ തുരങ്കമായ ഇതിലൂടെ യാത്രാ സമയം 4 മുതൽ 5 മണിക്കൂർ വരെ കുറയ്ക്കുമെന്നും ജനങ്ങൾക്ക് മെച്ചപ്പെട്ട ആരോഗ്യ സേവനം, ബിസിനസ് അവസരം, അവശ്യവസ്തുക്കൾ എന്നിവ ലഭ്യമാകാൻ വഴിയൊരുക്കുമെന്നും അമിത് ഷാ പറഞ്ഞു. ഇത് രാജ്യത്തിന്റെ പ്രതിരോധ തയ്യാറെടുപ്പുകളെ ശക്തിപ്പെടുത്തുകയും വിനോദ സഞ്ചാരത്തെ പ്രോത്സാഹിപ്പിക്കുകയും തൊഴിലുകൾ സൃഷ്ടിക്കുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.