
കൊച്ചി: സ്വർണക്കടത്തിന് ലഹരി മാഫിയ സാമ്പത്തിക നിക്ഷേപം നടത്തിയതായി സംശയമുണ്ടെന്ന് എൻ.സി.ബി റിപ്പോർട്ട് നൽകിയതോടെയാണ് ഇ.ഡി. കൊച്ചി യൂണിറ്റ് ബിനീഷ് കോടിയേരിയെ ചോദ്യംചെയ്‌തത്. ലഭിച്ച വിവരങ്ങൾ കൊച്ചി യൂണിറ്റ് ബംഗളൂരു ഇ.ഡിക്ക് കൈമാറിയിട്ടുണ്ട്. ക്ളീൻ ചിറ്റ് നൽകിയിട്ടില്ലെന്ന് അന്ന് കൊച്ചി യൂണിറ്റ് വ്യക്തമാക്കിയിരുന്നു.
സ്വന്തം കമ്പനികളെക്കുറിച്ചും സാമ്പത്തിക ഇടപാടുകളെക്കുറിച്ചും ബിനീഷിന് വ്യക്തമായ മറുപടി നൽകാൻ കഴിഞ്ഞില്ല. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം ബിനീഷിന്റെ സ്വത്തുവിവരങ്ങൾ കൈമാറാൻ സംസ്ഥാനത്തെ രജിസ്‌ട്രാർമാർക്കും ബിനീഷിനും ഇ.ഡി നോട്ടീസ് നൽകിയിട്ടുണ്ട്. ഇതിന്റെ നടപടികൾ പുരോഗമിക്കുകയാണ്.
കമ്മനഹള്ളിയിൽ കേരളാ ഹോട്ടൽ തുറക്കാൻ സാമ്പത്തികമായി സഹായിച്ചത് ബിനീഷാണെന്ന അനൂപിന്റെ മൊഴി എൻ.സി.ബി ബംഗളൂരുവിലെ കോടതിയിലും ഹാജരാക്കിയിട്ടുണ്ട്.