dd-vs-kkr

ഷാര്‍ജ: ഐ പി എല്ലിലെ തങ്ങളുടെ നാലാം മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ഡല്‍ഹി കാപിറ്റല്‍സിന് ആദ്യം ബാറ്റിംഗ്. ടോസ് നേടിയ കൊല്‍ക്കത്ത ക്യാപ്റ്റന്‍ ദിനേശ് കാര്‍ത്തിക് ഫീല്‍ഡിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.


മൂന്ന് കളികളില്‍ രണ്ട് വിജയവും ഒരു തോല്‍വിയുമാണ് ഡല്‍ഹിയുടെ അക്കൌണ്ടിലുള്ളത്. 4 പോയിന്റുമായി പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് അവര്‍. ആദ്യമത്സരത്തില്‍ സൂപ്പര്‍ ഓവറില്‍ പഞ്ചാബിനെ തോല്‍പ്പിച്ച് തുടങ്ങിയ ഡല്‍ഹി രണ്ടാമത്തെ കളിയില്‍ കരുത്തരായ ചെന്നൈയെയും വീഴത്തി. എന്നാല്‍ മൂന്നാം മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോട് 15 റണ്‍സിന് തോറ്റു.

മറുവശത്ത് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സാകട്ടെ മുംബയ് ഇന്ത്യന്‍സിനോട് 48 റണ്‍സിന് തോറ്റുകൊണ്ടാണ് സീസണ്‍ ആരംഭിച്ചത്. എന്നാല്‍ തുടര്‍ച്ചയായ രണ്ട് വിജയങ്ങളോടെ ശക്തമായി തിരിച്ചുവരാന്‍ ദിനേശ് കാര്‍ത്തിക്കിനും കൂട്ടര്‍ക്കും കഴിഞ്ഞു. ഹൈദരാബാദ്, രാജസ്ഥാന്‍ ടീമുകളാണ് കൊല്‍ക്കത്തയോട് പരാജയമറിഞ്ഞത്.