murder

ബിജാപ്പൂർ: ഛത്തീസ്ഗഢിലെ ബിജാപ്പൂരിൽ നക്സലേറ്റ് നേതാവിനെ അനുയായികൾ വെടിവച്ച് കൊലപ്പെടുത്തി. ഡിവിഷണൽ കമ്മിറ്റി മെമ്പറായ മൊഡിയം വിജ്ജയാണ് കൊല്ലപ്പെട്ടത്. ബസ്തർ മേഖലയിലെ കൊലപാതകങ്ങളടക്കമുള്ള അക്രമസംഭവങ്ങളുടെ സൂത്രധാരനായ ഇയാളുടെ തലയ്ക്ക് പൊലീസ് എട്ട് ലക്ഷം രൂപ വിലയിട്ടിരുന്നു. വിജ്ജയും അനുയായികളും തമ്മിൽ ഉടലെടുത്ത അഭിപ്രായവ്യത്യാസമാണ് കൊലപാതകത്തിലേക്ക് നയിച്ചെതെന്നാണ് റിപ്പോർട്ട്.

.