
വളർത്തുമൃഗങ്ങളെ എല്ലാവർക്കും ഇഷ്ടമാണ്. മാനസികസംഘർഷങ്ങൾ ലഘൂകരിക്കുന്ന, സദാസമയവും നമുക്കൊപ്പം ഉണ്ടാകുന്ന ഇവരിൽ നിന്നും എല്ലായ്പ്പോഴും സന്തോഷം മാത്രമാണ് ലഭിക്കുക. അതോടൊപ്പം സഹവർത്തിത്വം, ദയ, ക്ഷമ എന്നീ ഗുണങ്ങൾ ഇവരിൽ നിന്നും നമുക്ക് പകർന്നുകിട്ടുകയും ചെയ്യും.
ഒരുപക്ഷെ, ഇക്കാര്യങ്ങളെല്ലാം മനസ്സിൽ വച്ചുകൊണ്ടായിരിക്കണം യോഗിനിയായ നടാഷ നോയൽ യോഗ പരിശീലിക്കുന്ന വേളയിൽ തനിക്കൊപ്പം ഒരു നായ്‌ക്കുട്ടിയെയും കൂട്ടിയത്.
ബോഡി പോസിറ്റിവിറ്റിയെക്കുറിച്ചും സ്വതന്ത്ര ജീവിതത്തെക്കുറിച്ചും തന്റെ സോഷ്യൽ മീഡിയ പോസ്റ്റുകളിലൂടെ സംസാരിക്കുന്ന ഫെമിനിസ്റ്റ് കൂടിയായ നടാഷ തന്റെ വളർത്തുനായയുടെ ചിത്രങ്ങളും വീഡിയോകളും ഇടയ്ക്ക് പങ്കുവയ്ക്കാറുണ്ട്.
കറുത്ത് സുന്ദരനായ നായ്‌ക്കുട്ടി ഇടയ്ക്ക് നടാഷയുടെ യോഗാഭ്യാസങ്ങൾക്കൊപ്പം കൂടാറുമുണ്ട്. അതുക്കൊണ്ടുതന്നെ നായയോടൊപ്പമുള്ള യോഗിനിയുടെ വീഡിയോകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലുമാണ്.