
ലണ്ടൻ: ബ്രിട്ടനിൽ മൂന്നുമാസത്തിനുള്ളിൽ ജനങ്ങൾക്ക് വ്യാപകമായി വാക്‌സിൻ കുത്തിവെപ്പ് നടക്കുമെന്ന് റിപ്പോർട്ട്. 2021 ആരംഭിക്കുന്നതിന് മുമ്പ് തന്നെ അംഗീകാരം ലഭിക്കാൻ സാദ്ധ്യതയുണ്ടെന്ന് സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് 'ദ ടൈംസ്' റിപ്പാർട്ട് ചെയ്തു. കുട്ടികളെ ഒഴിവാക്കിയായിരിക്കും ആദ്യഘട്ട വാക്‌സിൻ കുത്തിവയ്പ്പ് നടക്കുക. ആറുമാസത്തിനകം പ്രായപൂർത്തിയായ എല്ലാവർക്കും വാക്‌സിൻ ലഭ്യമാക്കും.
വാക്‌സിൻ നൽകുന്നതിന് വിപുലമായി ആരോഗ്യപ്രവർത്തകരെ അനുവദിക്കുക, വാക്‌സിനേഷൻ കേന്ദ്രങ്ങൾ ആരംഭിക്കുക, സൈന്യത്തിെൻറ സഹായം തേടുക എന്നിവയാണ് സർക്കാർ പദ്ധതികളെന്നും 'ദ ടൈംസ്' റിപ്പോർട്ട് ചെയ്തു. യൂറോപ്യന്‍ മെഡിസിന്‍സ് ഏജന്‍സി (ഇഎംഎ) ആസ്ട്രാസെനെക്ക, ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയുടെ കൊവിഡ് വാക്സിന്‍ എന്നിവ സംബന്ധിച്ച വിവരങ്ങള്‍ അവലോകനം ചെയ്തു തുടങ്ങിയതായി വ്യാഴാഴ്ച അറിയിച്ചു. വാക്സിന്റെ അനുമതിയുമായി ബന്ധപ്പെട്ട പ്രക്രിയകള്‍ വേഗത്തിലാക്കാനുള്ള മേഖലയിലെ ആദ്യ നീക്കങ്ങളില്‍ ഒന്നാണ് ഇത്. കൊറോണ വൈറസിനെതിരേ വിപണിയിലിറക്കാന്‍ യൂറോപ്പില്‍ അനുമതി ലഭിക്കുന്ന ആദ്യ വാക്‌സിനാകും ഈ വാക്‌സിന്‍.