
കോഴിക്കോട്: ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ കൂട്ടമാനഭംഗത്തിന് ഇരയായി കൊല്ലപ്പെട്ട 19 കാരിയുടെ കുടുംബത്തെ സന്ദര്‍ശിച്ച കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെയും സംഘത്തെയും പ്രശംസിച്ച് മുസ്‌ലിം ലീഗ് നേതാവ് കെ.എം ഷാജി. ഇത് ഇന്ത്യയുടെ ആത്മാവിനെ തിരിച്ചുപിടിക്കാന്‍ രാഹുല്‍ ഗാന്ധി സാരഥിയായി പുറപ്പെട്ട ലാസ്റ്റ് ബസ് തന്നെയാണെന്ന് കെഎം ഷാജി ഫേസ്ബുക്കില്‍ കുറിച്ചു.
കേരളത്തിലെ പ്രോ-സംഘ് കാരാട്ട് പക്ഷ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കാരായ ചില 'ചങ്കുകള്‍' ഒഴികെയുള്ള ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകള്‍ പോലും പ്രതീക്ഷ ആയി കാണുന്നത് രാഹുലിനെ തന്നെയാണ്.
അത് കൊണ്ടാണ് സഖാവ് യെച്ചൂരി ഈ പോരാട്ടത്തില്‍ രാഹുലിന്റെ കൂടെ കൈ കോര്‍ക്കുന്നത്. ഷാജി ഫേസ്ബുക്കില്‍ കുറിച്ചു.
കെ.എം.ഷാജിയുടെ ഫേസ്ബുക്ക് പോസ്റ്റ്
അതേ, ഇത് ലാസ്റ്റ് ബസ് തന്നെയാണ്; ഇന്ത്യയുടെ ആത്മാവിനെ തിരിച്ചു പിടിക്കാന്‍ രാഹുല്‍ ഗാന്ധി സാരഥിയായി പുറപ്പെട്ട ലാസ്റ്റ് ബസ് !!
ഫാസിസ്റ്റുകളും ഫാസിസ്റ്റു പൂജകരും വഴിയിലുടനീളം ഒരുക്കി വെച്ചിട്ടുള്ള ചതിക്കുഴികളും പ്രതിബന്ധങ്ങളും വകഞ്ഞു മാറ്റി ലക്ഷ്യത്തിലെത്താന്‍ താമസിച്ചേക്കാമെങ്കിലും രാഹുല്‍ ഗാന്ധിയുടെയും കോണ്‍ഗ്രസ്സിന്റെയും ബസ് ലക്ഷ്യത്തില്‍ എത്തുക തന്നെ ചെയ്യും;
ഫാസിസ്റ്റുകള്‍ ഒരുക്കിയ ഉരുക്കുകോട്ടകള്‍ ഭേദിച്ചു രാഹുലും പ്രിയങ്കയും ഹത്രാസില്‍ എത്തിയിരിക്കുന്നു എന്നത് അതിന്റെ സൂചകം തന്നെയാണ്!!
രാഹുല്‍ ഗാന്ധിയില്‍ തന്നെയാണ് പ്രതീക്ഷ. കേരളത്തിലെ പ്രോ-സംഘ് കാരാട്ട് പക്ഷ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കാരായ ചില 'ചങ്കുകള്‍' ഒഴികെയുള്ള ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകള്‍ പോലും പ്രതീക്ഷ ആയി കാണുന്നത് രാഹുലിനെ തന്നെയാണ്!!
അത് കൊണ്ടാണ് സഖാവ് യെച്ചൂരി ഈ പോരാട്ടത്തില്‍ രാഹുലിന്റെ കൂടെ കൈ കോര്‍ക്കുന്നത്!!
അത് കൊണ്ടാണ് യു ഡി എഫ് രാജകീയ ഭൂരിപക്ഷം നല്‍കി ആ പോരാളിയെ എം പി ആക്കിയത്!!
കാരാട്ട് പക്ഷ പ്രോ-സംഘി സഖാക്കള്‍ അദ്ദേഹത്തെ 'വയനാട് എം പി' ആക്കി കളിയാക്കുമ്ബോള്‍ അവരുടെ തലതൊട്ടപ്പന്മാര്‍ക്ക് ഈ മനുഷ്യന്‍ രാജ്യത്തിന്റെ ആത്മാവ് തിരിച്ചു പിടിക്കാനുള്ള പോരാട്ടത്തിന്റെ പടനായകന്‍ ആണ്!!
രാഹുല്‍, അഭിമാനമാണ് നിങ്ങള്‍; പ്രതീക്ഷയും!!
Rahulji,
All support to you!
The people of India are with you in your endeavor to reclaim the soul, spirit and secular values of this great country!!
We shall overcome!!