
ആൻഡ്രോയ്ഡ് കുഞ്ഞപ്പനായി മുഖം കാണിക്കാതെ അഭിനയിച്ച സൂരജ് തേലക്കാടിന് ഡ്രൈവിംഗ് ലൈസൻസ് . ഫോൺ ഇൻ....
സർക്കാരിന്റെ ഒരു തിരിച്ചറിയൽ കാർഡ് കൂടി കിട്ടി. ഇപ്പോൾ ഞാൻ വയനാട്ടിലാണ്. ലൈസൻസ് കിട്ടിയ സന്തോഷത്തിൽ കൂട്ടുകാരെയും കൂട്ടി പോന്നു. അടിപൊളി യാത്ര. പിന്നേ അടിപൊളി മഴ.  മൂന്നുവർഷം മുൻപാണ് ആട്ടോമാറ്റിക് മാരുതി ആൾട്ടോ കെ 10  കാർ വാങ്ങിയത്. അപ്പോഴത്തെ സാമ്പത്തികം കൂടി നോക്കിയാണ് ചെറിയ വണ്ടി വാങ്ങിയത്. ഞാനും ചെറിയ ആളാണല്ലോ... അച്ഛനോ കൂട്ടുകാരോ ഒാടിക്കുമ്പോൾ മുൻസീറ്റിൽ ഇരിക്കുകയായിരുന്നു ഇതുവരെ. ലൈസൻസ് കിട്ടിയെങ്കിലും ലോങ് ഡ്രൈവിന് ധൈര്യം പോരാ.ചെറിയ ദൂരം ഒറ്റയ്ക്ക് പോവാം. ഡ്രൈവിംഗ് പഠിക്കാൻ വലിയ സമയമെടുത്തില്ല.നന്നായി കൈ തെളിഞ്ഞിട്ടു മതി ലൈസൻസ് എന്നു തീരുമാനിച്ചു. പിന്നേ ലോക് ഡൗൺ വന്നു. പെരിന്തൽമണ്ണ ജോയിന്റ് ആർ.ടി.ഒയിൽനിന്നാണ് ലൈസൻസ് വാങ്ങിയത്. ആൻഡ്രോയ്ഡ് കുഞ്ഞപ്പനിൽ കുഞ്ഞപ്പനായി മുഖം കാണാക്കാതെ അഭിനയിച്ചത് ഞാനാണെന്ന് ഇപ്പോൾ എല്ലാവർക്കും അറിയാം. വീടു വച്ചു, കാറു വാങ്ങി, ലൈസൻസ് കിട്ടി. ഇനി, എന്താ അടുത്തത് എന്നു ആളുകൾ ചോദിക്കുന്നുണ്ട്. സമയാകുമ്പോൾ...
സൂരജിന്റെ ഫോണിന്റെ റേഞ്ച് പോയി.
വയസ്  : 25
125 സെന്റിമീറ്റർ ഉയരം
സിനിമകൾ
ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ
ചാർളി
ഉദാഹരണം സുജാത
വിമാനം
കാപ്പചീനോ
ഒരു അഡാർ ലവ്
അമ്പിളി
എന്നോട് പറ  െഎ  ലവ് യു