
സൂപ്പർ  ടോക് വിത്ത്  അനാർക്കലി മരിക്കാർ
ഫെമിനിച്ചി
കണ്ണട വച്ചപ്പോൾ ഫെമിനിച്ചി ലുക്കാണെന്ന് കേൾക്കാൻ തുടങ്ങി. ഫെമിനിച്ചയല്ലേ എന്നു സിനിമയിൽ അഭിനയിക്കുന്നതിന് മുൻപേ കേട്ടു. ഒരിക്കലും തെറ്റുദ്ധരിക്കപ്പെട്ടതല്ല.ഞാൻ ഫെമിനിച്ചി തന്നെയാണ്. പത്താം ക്ളാസ് മുതൽ കണ്ണടയുണ്ട്. വട്ടമുഖയായതിനാലാണ് കണ്ണട ധരിക്കുന്നത്. വലിയ കണ്ണടയാണ് ചേരുക.
ബോയ് കട്ട്
ബോയ് കട്ട് ചെയ്തപ്പോൾ ബുദ്ധിജീവി ലുക്കാണെന്ന് കേട്ടു. ബുദ്ധിജീവിയല്ലെന്ന് എന്നെ അറിയുന്നവർക്ക് അറിയാം കുറെ നാളായുള്ള ആഗ്രഹമാണ് മുടി വെട്ടുക എന്നത്.പതിനൊന്നാം ക്ളാസ് കഴിഞ്ഞപ്പോഴാണ് ആദ്യം വെട്ടുന്നത്.ഒരു പുതുമ വേണമെന്ന് തോന്നി.വീട്ടിൽ പറയാതെയാണ് വെട്ടിയത്.ബോയ് കട്ട് ചേരുന്നു എന്നു കേട്ടു.ഇത് രണ്ടാം വെട്ടാണ്.

ഫാഷൻ ഡിസൈനർ
ഫാഷൻ ഡിസൈനിംഗാണ് പഠിക്കുന്നത്. സിനിമയിൽ ഫാഷൻ ഡിസൈനറാവാനാണ് ആഗ്രഹം. കോസ്റ്റ്യൂംസ് അനാർക്കലി മരിക്കാർ എന്ന ടൈറ്റിൽ കാർഡ് ഒരു ദിവസം തെളിയും.സംവിധായികയാവണമെന്ന് ഇതേവരെ ചിന്തിച്ചിട്ടില്ല
പേരിനു പിന്നിൽ
അനാർക്കലി എന്ന പേരിട്ടത് വാപ്പയുടെ സുഹൃത്താണ് . വാപ്പയും ഉമ്മയും ചേർന്നാണ് ചേച്ചിക്ക് ലക്ഷ്മി എന്ന പേരിട്ടത് പേരിന് വലിയ കാര്യമില്ലെന്ന് വിശ്വസിക്കുന്നവരാണ് ഞങ്ങൾ. ലക്ഷ്മി എന്നു പറയുമ്പോൾ പിന്നാലെ കുറെ ചോദ്യങ്ങൾ കേൾക്കേണ്ടി വരും.
സെലിബ്രിറ്റി ഷൂട്ട്സ്
സെലിബ്രിറ്റിയായതിനാൽ സോഷ്യൽ മീഡിയയിൽ സജീവമാണ്. ഫോട്ടോ ഷൂട്ട് ചെയ്യണം, പോസ്റ്റ് ചെയ്യണം കൂടുതൽ ആക്ടീവാകണെന്ന ആഗ്രഹമുണ്ട്. അത് എന്റെ പേജ് കണ്ടാൽ അറിയാം. വാപ്പ നിയാസ് മരിക്കാർ ഫോട്ടോഗ്രാഫറായതിനാൽ കാമറയോടും ചിത്രങ്ങളോടും എനിക്ക് താത്പര്യം അൽപം കൂടുതലാണ്.

ഫോട്ടോ ഷോപ്പ്
ലോക് ഡൗൺ സമയത്ത് ഫോട്ടോഷോപ്പും ഇലസ്ട്രേഷനും പഠിച്ചു.ദുൽഖറിന്റെ ചിത്രം 'ഫോട്ടോഷോപ്പ"യിൽ ഒരു പരീക്ഷണം നടത്തി. പഠിച്ചത് ഒന്നു പരീക്ഷിച്ചു നോക്കിയതാണ്. അതു ചെയ്തത് ദുൽഖറിന്റെ പിറന്നാൾ ദിവസമായിരുന്നു.
സിനിമാസ്
അഭിനയം പോകുന്നിടത്തോളം പോവട്ടെ എന്നാണ് ആഗ്രഹം.അവസരം കിട്ടുന്നതുവരെ സിനിമയിൽ അഭിനയിക്കും. ഭാവിയിലും സിനിമാ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കും.സിനിമയോടുള്ള ഇഷ്ടമാണ് മാസ് കമ്യൂണിക്കേഷൻ പഠിക്കാൻ കാരണം.ആനന്ദത്തിലാണ് ആദ്യം അഭിനയിച്ചത്.

കാരക്ടർ
കാര്യങ്ങൾ തുറന്നു പറയുന്നതാണ് സ്വഭാവം.തുറന്നു പറച്ചിലുകൾ കൊണ്ട് ചിലപ്പോൾ ദോഷംഉണ്ടാവാം.കുടുതൽ തുറന്നു പറച്ചിൽ നടത്താതിരിക്കാൻശ്രദ്ധിക്കാറുണ്ട്. ആത്മാർത്ഥ സുഹൃത്തുക്കൾ വളരെ കുറവാണ്.എപ്പോഴും സന്തോഷവതിയായ വ്യക്തിയാണ് ഞാൻ.
നോ കമന്റസ്
സോഷ്യൽ മീഡിയയിൽ വരുന്ന മോശം കമന്റുകളെ അതിന്റെ വഴിക്കു വിടും. അവർക്ക് മറുപടി കൊടുക്കാറേയില്ല.
അതാണ് എന്റെ രീതി.എനിക്ക് സമാധാനവും കിട്ടുന്നു. എന്നോട് പറഞ്ഞിട്ട് കാര്യമില്ലെന്ന് തോന്നിയതിനാലാവും മോശം കമന്റ്സ് ഇപ്പോൾ വരാറില്ല.
ആക്ടിവിസ്റ്റ്
ഉമ്മ  ലാലി വീട്ടിൽ പുതുമുഖ നടിയാണ്. കുമ്പളങ്ങി നൈറ്റ്സിൽ സജിയുടെയും സഹോദരൻമാരുടെയും അമ്മയായി അഭിനയിച്ചു. സാമൂഹ്യ പ്രവർത്തന രംഗത്ത് സജീവമാണ് ഉമ്മ.  ആക്ടിവിസ്റ്റായ  ഉമ്മയെയാണ്  എനിക്ക് കൂടുതൽ ഇഷ്ടം.
സിംഗിൾ ട്രിപ്പ്
രണ്ടു വർഷമേയായിട്ടുള്ളൂ ഒറ്റയ്ക്ക യാത്ര ചെയ്യാൻ തുടങ്ങിയിട്ട്. ഡൽഹി, ജയ്പ്പൂര്, അമൃതർ, അജ്മീർ യാത്രയായിരുന്നു അത്. എന്റെ പ്രിയ യാത്ര.അനുഭവങ്ങളും സന്തോഷങ്ങളും വിഷമങ്ങളും നൽകുന്നതാണ് യാത്രകൾ.

നായിക മുഖം
നായികയായി അഭിനയിക്കുമ്പോൾ സിനിമയുടെ ചെറിയ ഒരു ഭാരം നായികയുടെ തലയിലുണ്ടാവും. നല്ല ഒരു കാരക്ടർ വേഷം കിട്ടിയാൽ സന്തോഷം. ചെറിയ വേഷമാണെങ്കിൽ പോലും ചെയ്യും. വിമാനം, ഉയരെ, മന്ദാരം  എന്നിവയാണ് ഞാൻ അഭിനയിച്ച മറ്റു സിനിമകൾ.
സിംഗർ
സിനിമയിൽ പാട്ടു പാടാൻ ആഗ്രഹിച്ചു. ഒരു രസത്തിന് സോഷ്യൽ മീഡിയയിൽ പാടി തകർത്തു.അമല എന്ന ചിത്രത്തിനു മ്യൂസിക് വിഡിയോ ചെയ്തു ആ സിനിമയ്ക്ക് മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിൽ ഗോപി സുന്ദറുടെ സംഗീതത്തിൽ പാടി. അവസരം വന്നാൽ പാടും.
ഫസ്റ്റ് സ്റ്റാർ
നമ്പർ വൺ സ് നേഹ തീരം ബാംഗ്ളൂർ നോർത്ത് എന്ന ചിത്രത്തിൽ മമ്മുക്കയുടെ മകളായി അഭിനയിച്ചത് ചേച്ചിയാണ്. കുറെ സിനിമകളിൽ ചേച്ചി ബാലതാരമായി അഭിനയിച്ചിട്ടുണ്ട്.ഇപ്പോൾ അസിസ്റ്റന്റ് ഡയറക്ടറാണ്. കലൂർ ദേശാഭിമാനി റോഡിലാണ് ഞങ്ങളുടെ പേരില്ലാത്ത വീട്.
 
നിധിയുടെ 'ശോഭന'യും ഫോട്ടോ ഷൂട്ടും
ഒരു അംബാസഡർ കാർ.പേര് ' ശോഭന".വനിത ഫോട്ടോഗ്രഫർ നിധി സമീർ താംബെ അടുത്തിടെ വാങ്ങിയ കാർ.കാഴ്ചയിൽ തന്നെ ഭംഗിയുണ്ട്. കാറിന് നിധി ഇട്ട പേരാണ് ശോഭന. അത്ര കരുതലോടെയാണ് നിധി ശോഭനയെ നോക്കുന്നത്. പഴമയിലേക്ക് ആളുകൾക്ക് ഭ്രമം കൂടി വരുന്നതിനാൽ ശോഭനയോട് എനിക്കും ഇഷ്ടം തോന്നി. വർക്കലയിൽ ഒരു റിസോർട്ടിൽ പോയപ്പോൾ നിധിയെയും ശോഭനയെയും യാദൃശ്ചികമായി കാണുകയായിരുന്നു. തന്റെ പ്രൊഫൈലിനുവേണ്ടിയാണ് നിധി ചിത്രങ്ങൾ പകർത്തിയത്.ഷൂട്ടിനൊപ്പം കാർ ഉൾപ്പെടുത്തണമെന്ന് നിധിയുടെ ആശയമായിരുന്നു. തീമില്ലാതെയായിരുന്നു നിധിയുടെ ചിത്രീകരണം. എല്ലാ വ്യത്യസ്ത നിറഞ്ഞ ചിത്രങ്ങൾ.എന്നാൽ 'വി ഹാവ് ലെഗ്സ് " ക്യാംപെയിന്റെ ഭാഗമായി ആ ചിത്രങ്ങൾ ഞാൻ പോസ്റ്റ് ചെയ്തു.