
രാഹുൽ മാധവിനെ നായകനാക്കി നവാഗതനായ വിമൽ രാജ് രചനയും സംവിധാനവും നിർവഹിക്കുന്ന സൺ ഓഫ് ഗ്യാങ്സ്റ്റർ കൊടുങ്ങല്ലൂരിൽ പുരോഗമിക്കുന്നു....
കാളി.അലക്ഷ്യമായി ഇടത്തൂർന്ന താടിയും മുടിയും. വേഷവിധാനം കണ്ടാൽ തന്നെ തിരിച്ചറിയാൻ പറ്റും ഈ ചെറുപ്പക്കാരൻ ഒരു പ്രത്യേക സ്വഭാവക്കാരനാണെന്ന്.തികച്ചും അന്തർമുഖൻ.കാളിയുടെ കുട്ടിക്കാലത്തു തന്നെ അമ്മ മരിച്ചു.ബാർ നർത്തകിയായിരുന്നു. അച്ഛനാരെന്ന് അറിയില്ല.അമ്മ പറഞ്ഞ അറിവേയുള്ളു അച്ഛനെക്കുറിച്ച്.അമ്മയോട് വല്ലാത്ത അടുപ്പമായിരുന്നു കാളിക്ക്.
ഒരു കുടിലിൽ ഒറ്റയ്ക്കാണ് കാളിയുടെ താമസം.ഒരു നായ കൂട്ടിനുണ്ട് എപ്പോഴും.ടാക്സി  െെഡ്രവറാണ് കാളി.
ഇതിനിടയിലാണ്സീത എന്ന പെൺകുട്ടിയെ ഒരു വയോധികനൊപ്പം കാളി കാണുന്നത്. അവളെ കണ്ടപ്പോൾ കാളിക്ക് അമ്മയുടെ  മുഖം ഓർമ വന്നു. അതേ കണ്ണുകൾ.
പിന്നീടും അവരെ ഒന്നു രണ്ടു പ്രാവശ്യം കണ്ടു.ഒരിക്കൽ സീത ഒറ്റയ്ക്ക് പോകുന്നതു കണ്ട് കാളി കാര്യം തിരക്കി.അച്ഛൻ മരിച്ചതിനെ തുടർന്ന് ഏകയായ സീതയെ തന്റെ കുടിലിലേക്ക് കൊണ്ടു േപായി.സീതയുടെ ജീവിതത്തിൽ ഉണ്ടായ ദുരന്തങ്ങൾക്ക് കാരണക്കാരായവരോട് പ്രതികാരം ചെയ്യുന്ന കാളിയുടെ മറ്റൊരു മുഖം സൺ ഓഫ് ഗ്യാങ്സ്റ്റർ ദൃശ്യവത്കരിക്കുന്നു.നവാഗതനായ വിമൽ രാജ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന സൺഓഫ് ഗ്യാങ്സ്റ്ററിൽ കാളിയായി രാഹുൽ മാധവും സീതയായി പുതുമുഖം കാർത്തിക സുരേഷും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.െെകലാഷ്,ടിനി ടോം,രാജേഷ് ശർമ്മ, ജാഫർ ഇടുക്കി,സുനിൽ സുഖദ,ഹരിപ്രസാദ് വർമ്മ,സഞ്ജയ് പടിയൂർ,ഡൊമിനിക്,ജെസി എന്നിവരാണ് മറ്റു താരങ്ങൾ. അഞ്ചാം പാതിരയിൽ െെസക്കോ െെസമണിനെ അവതരിപ്പിച്ച സുധീർ സൂഫി ചിത്രത്തിൽ ഒരു പ്രധാ നകഥപാ ത്രത്തെ അവതരിപ്പിക്കു ന്നുണ്ട്.
ഒരു റിയലിസ്റ്റിക്- റൊമാൻസ്-വയലൻസ് ചിത്രമാണ് സൺ ഓഫ് ഗ്യാങ്സ്റ്ററെന്ന് സംവിധായകൻ വിമൽ രാജ് പറഞ്ഞു.
ആർ കളേഴ്സ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സിനോജ് അഗസ്റ്റിൻ നിർമ്മിക്കുന്ന ചിത്രത്തിന് ഛായാഗ്രഹണം പാപ്പിനു നിർവഹിക്കുന്നു.സംഗീതം ശ്രീഹരി കെ നായർ,എഡിറ്റർ മനു ഷാജു,പ്രൊഡ ക്ഷൻ കൺട്രോളർ പൗലോസ് കുറുമറ്റം,കല ശ്യാം കാർത്തികേയൻ,മേക്കപ്പ് പ്രദീപ് രംഗൻ,വസ്ത്രാലങ്കാരം പ്രദീപ് തിരുവല്ലം, പരസ്യകല-ഡി കെ ക്രിയേഷൻ,ചീഫ് അസോസിയേറ്റ് ഡയറക്റ്റർ സുജേഷ് ആനി ഈപ്പൻ,അസോസിയേറ്റ് ഡയറക്ടർ മനീഷ് തോപ്പിൽ,സ്ക്രിപ്ട് അസോസിയേറ്റ് എഡ്വവിൻ സി. കെ,അസിസ്റ്റന്റ് ഡയറക്ടർ വിഷ്ണു രവി,ജെസിം,വിന്റോ വയനാട്,ഫിനാൻസ് കൺട്രോളർ സുമിത്ത്,ആക്ഷൻ മാഫിയ ശശി,പ്രൊഡക്ഷൻ മാനേജർ -മിഥുൻ കൊടുങ്ങല്ലൂർ