soup

അമിതഭാരം വേഗത്തിൽ കുറയ്ക്കാൻ തിരഞ്ഞെടുക്കാവുന്നതാണ് സൂപ്പ് ഡയറ്റ്. സാധാരണ ഭക്ഷണസമയങ്ങളിൽ മറ്റ് ആഹാരങ്ങൾക്ക് പകരം സൂപ്പ് കഴിക്കുക. പതിവായി സൂപ്പ് കഴിക്കുന്ന വ്യക്തികളിൽ പൊണ്ണത്തടിയും ബി.എം.ഐയും കുറഞ്ഞിരിക്കുന്നതായി പഠനങ്ങൾ തെളിയിക്കുന്നു. കലോറി കുറവായതിനാലും ഒരുപാട് നേരത്തേക്ക് വയർ നിറഞ്ഞതായി തോന്നിക്കുന്നതിനാലും അമിതഭക്ഷണരീതി നിയന്ത്രിക്കാനുമാവും.

ശരീരഭാരം കുറയ്ക്കാനുള്ള സൂപ്പ് ഡയറ്റിൽ ഏറ്റവും ഫലപ്രദമായി പറയുന്നത് പയറുവർഗങ്ങൾ ഉപയോഗിച്ചുള്ള ബീൻ ഡയറ്റാണ്. മറ്റൊന്നാണ് കാബേജ് ഡയറ്റ്. പ്രഭാതഭക്ഷണം ഒഴികെ മറ്റെല്ലാ നേരങ്ങളിലും കഴിക്കാവുന്നതാണ് ചിക്കൻ സൂപ്പ് ഡയറ്റ്. അന്നജം കുറവായ പച്ചക്കറികൾ മാത്രം അടങ്ങിയ സേക്രഡ് ഹാർട്ട് സൂപ്പ്, ടൊമാറ്റോ സൂപ്പ്, ബ്രൊക്കോളി സൂപ്പ്, കോളിഫ്ലവർ സൂപ്പ്, കൂൺ സൂപ്പ് തുടങ്ങിയവയും ഫലപ്രദം. ഒരാഴ്‌ചയ്‌ക്കുള്ളിൽ തന്നെ ഫലം കണ്ടുതുടങ്ങുന്നു. ഭാരം കുറച്ചശേഷം സൂപ്പുകൾ ഒഴിവാക്കി കലോറി കുറഞ്ഞ ഭക്ഷണം കഴിച്ച് ശരിയായ ഭാരം നിലനിറുത്തുക.