
ലക്‌നൗ: നാലു വയസുകാരിയെ ബന്ധു പീഡനത്തിനിരയാക്കി. ഉത്തർപ്രദേശിലെ അലിഖണ്ഡിലാണ് സംഭവം. കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പെൺകുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. അന്വേഷണം ആരംഭിച്ചെന്നും,പ്രതിയെ ഉടൻ പിടികൂടുമെന്നും ഉത്തർപ്രദേശ് പൊലീസ് പറഞ്ഞു.