
അശ്ളീല യൂട്യൂബറായ വിജയ് പി നായരെ കായികമായി നേരിട്ടതിലൂടെ കഴിഞ്ഞയാഴ്ച കേരളത്തിൽ ഏറെ വാർത്താ പ്രാധാന്യം നേടിയ വ്യക്തിയാണ് ഭാഗ്യലക്ഷ്മി. പൊലീസിൽ പരാതി നൽകിയിട്ടും ഫലമില്ലായെന്ന് മനസിലായതോടെയാണ് ഭാഗ്യലക്ഷ്മിയും കൂട്ടാളികളും വിജയ് പി നായരുടെ സങ്കേതത്തിൽ സധൈര്യം നേരിട്ടെത്തി പ്രതിഷേധം അറിയിക്കുകയും, ഡിജിറ്റൽ തെളിവിനായി ലാപ്‌ടോപ്പടക്കം എടുത്തുകൊണ്ടുപോയി പൊലീസിന് കൈമാറുകയും ചെയ്തത്. സംഭവത്തിന് ശേഷം സ്ത്രീകളുടെ അഭിമാനം ഉയർത്തിയ പ്രവർത്തിക്ക് സമൂഹത്തിന്റെ ഒരു വിഭാഗത്തിൻെറ പിന്തുണ ലഭിക്കുകയും കുറച്ച് പേർ വിമർശിക്കുകയും ചെയ്തു. എന്നാൽ നേരിട്ട് അഭിനന്ദിക്കുകയും, സമൂഹമാദ്ധ്യമങ്ങളിലൂടെ അപമാനിക്കുകയും ചെയ്യുന്നതരം ആളുകളെയും തനിക്ക് കാണാനായെന്ന് ഫേസ്ബുക്ക് കുറിപ്പിലൂടെ ഭാഗ്യലക്ഷ്മി അഭിപ്രായപ്പെടുന്നു. വ്യക്തിപരമായി അത്തരത്തിൽ തനിക്കുണ്ടായ അനുഭവവും ഫേസ്ബുക്ക് കുറിപ്പിലൂടെ അവർ പങ്കുവയ്ക്കുന്നു.
സ്ത്രീകൾക്കെതിരെയുള്ള സൈബർ ആക്രമണം കൂടിവരുന്ന സാഹചര്യത്തിൽ, ശക്തമായ സൈബർ നിയമങ്ങൾ ഉണ്ടാവാൻ വേണ്ടിയാണ് താൻ ഇത്തരം പ്രവർത്തി ചെയ്യുവാൻ മുതിർന്നതെന്നും അത് മനസിലാക്കാൻ സ്ത്രീകൾക്ക് പോലും കഴിയുന്നില്ലേ എന്നും ഫേസ്ബുക്ക് പോസ്റ്റിൽ ഭാഗ്യലക്ഷ്മി ചോദിക്കുന്നു. ഫേസ്ബുക് പരദൂഷണം പറയാനുള്ളൊരു ഇടമായി മാറിക്കഴിഞ്ഞിരിക്കുകയാണ്. ഇതിനിടയിലും ഇക്കാര്യങ്ങൾ പറയുവാനായി മാത്രമാണ് വന്നതെന്നും, ഇനിയും ഇവിടേയ്ക്ക് വരുമോ വരില്ലേ എന്നറിയില്ലെന്നും, വരാതിരിക്കാൻ ശ്രമിക്കാമെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ ഭാഗ്യലക്ഷ്മി പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
ഫേസ്ബുക് പരദൂഷണം പറയാനുള്ളൊരു ഇടമായി മാറിക്കഴിഞ്ഞിരിക്കുന്നു. അത് കേൾക്കാനുള്ള സുഖം കൊണ്ടാണ് അത്തരം പരദൂഷണം പറയുന്നവർക്ക് ആരാധകർ ഏറി വരുന്നതും.
അതിൽ പുരുഷന്മാർ മാത്രമല്ല സ്ത്രീകളുടെയും പങ്ക് വളരെ വലുതാണെന്ന് ഈ സംഭവത്തിന് ശേഷം കുറേക്കൂടി വ്യക്തമായി..
ഈ സംഭവം നടന്ന പിറ്റേ ദിവസം എന്റെ ഒരു സുഹൃത്ത്,(സ്ത്രീ ) എന്റെ തൊട്ടപ്പുറത്തെ ഫ്ളാറ്റിൽ താമസിക്കുന്നവരാണവർ, എന്നെ വിളിച്ച് പറഞ്ഞു ഭാഗ്യലക്ഷ്മി ഗംഭീരമായി. എന്താണ് ഇവിടെ നടക്കുന്നത്, കൊറോണ പിടിച്ചു ചാകണം എല്ലാം. അയ്യേ എന്തൊരു വൃത്തികെട്ട ലോകമാണിത്, ഭാഗ്യലക്ഷ്മി തളരരുത്, ഞാനുണ്ട്, എന്റെ 2പെണ്മക്കൾ ഉണ്ട്, അവർ പറഞ്ഞു അമ്മ ആന്റീ യെ വിളിക്കണം സപ്പോർട്ട് അറിയിക്കണം, ഞങ്ങൾ ഉണ്ട് കൂടെ, എന്ന് പറഞ്ഞു ഫോൺ വെച്ച അവർ നേരെ പോയി ഫേസ്ബുക്കിൽ എഴുതി. ഭാഗ്യലക്ഷ്മി എന്റെ 30വർഷത്തെ സുഹൃത്താണ് പക്ഷെ എനിക്കവരുടെ നിലപാടുകളോട് യോജിക്കാനാവില്ല, എന്ന് തുടങ്ങി എന്റെ സ്വകാര്യ ജീവിതവും പറയുന്നു. അവരുടെ ുൃീ ുശര പോലും ഞങ്ങൾ ഒന്നിച്ചു നിൽക്കുന്ന ഫോട്ടോയാണ്
ഇതെന്ത് തരം സമീപനമാണ്, ഞാൻ പരാതിപ്പെട്ട 2 വ്യക്തികൾ എന്റെ സുഹൃത്തുക്കൾ അല്ല, 2പേരും ഇത് തൊഴിലായി ജീവിക്കുന്നവർ. പക്ഷെ ഇവർ എന്റെ സുഹൃത്തെന്നു പറഞ്ഞുകൊണ്ടാണ് ലൈക്സ് നും കമന്റിനും വേണ്ടി മാത്രം ഇങ്ങനെ എഴുതിയത്. പാവം. എത്ര ചെറിയ മനസും ലോകവുമാണ് അവരുടേത്. മറ്റുള്ളവരുടെ സ്വകാര്യ ജീവിതം സോഷ്യൽ മീഡിയയിലൂടെ പറയുന്നവർ അവരുടെ ജീവിതത്തെ പറ്റി പറയാനുള്ള ധൈര്യം കാണിക്കുമോ?
ഞാൻ എടുത്ത നിലപാടിനോട് യോജിക്കാത്ത വ്യക്തിയുടെ എഴുത്തിനെതിരെ കമന്റ് ഇട്ടവരെ അവർ യഹീരസ ചെയ്യുന്നു. അതുപോലും സഹിക്കാനാവാത്തവരാണ് പറയുന്നത് എന്റെ നിലപാടിനോട് യോജിക്കുന്നില്ല എന്ന്.
എന്നെ ആക്രമിക്കുന്നവർ എനിക്ക് പരിചയമില്ലാത്തവരാണ്. അതിലെനിക്ക് പരിഭവമില്ല. പക്ഷെ 30 വർഷത്തെ സുഹൃത്താണ് ഈ ഇരട്ടത്താപ്പ് നിലപാട് എടുത്തത് എന്ന് ആലോചിക്കുമ്പോഴാണ് അത്ഭുതം തോന്നുന്നത്... എല്ലാത്തിൽ നിന്നും മാറി നിൽക്കുകയായിരുന്നു ഞാൻ. ആ എന്നെ ഇങ്ങനെ പ്രവർത്തിക്കാൻ പ്രേരിപ്പിച്ചതും ഈ ആക്രമിക്കുന്നവരാണ്..
നാളെ ഓരോരുത്തർക്കും ഇതരത്തിലൊരു സൈബർ ആക്രമണം വരുമ്പോൾ ശിക്ഷിക്കാനൊരു ശക്തമായ നിയമം ഇവിടെ ഉണ്ടാവാൻ വേണ്ടിയാണ് ഞാൻ പോരാടിയത്.. അത് മനസിലാക്കാൻ സ്ത്രീകൾക്ക് പോലും സാധിക്കുന്നില്ലെങ്കിൽ..........
ഇത് പറയാൻ വേണ്ടി മാത്രം വന്നതാണ്... ഇനിയും ഇവിടേയ്ക്ക് വരുമോ വരില്ലേ എന്നറിയില്ല.. വരാതിരിക്കാൻ ശ്രമിക്കും.
ആരുടേയും പിന്തുണക്കോ രാഷ്ട്രീയ ലക്ഷ്യത്തിനോ വേണ്ടിയല്ല ഇതിനു ഇറങ്ങിതിരിച്ചത്.. എന്റെ മനസാക്ഷിക്കു വേണ്ടിയാണ്.. ഒരുപാടു പേരുടെ കണ്ണുനീർ കണ്ടിട്ടാണ്. അതുകൊണ്ട് തന്നെ ഒരു അക്രമണവും എന്നെ ബാധിക്കില്ല.
സൗഹൃദം എന്നാൽ മുൻപിൽ നിന്ന് ചിരിച്ചിട്ട് പിന്നിൽ നിന്ന് കുത്തുക എന്നാണോ എന്ന് ചിന്തിച്ചു പോയി. ഇത്തിരി സങ്കടം വന്നു. 30 വർഷത്തെ കള്ളത്തരം ഓർത്ത്. തളർത്താൻ നിങ്ങൾ ശ്രമിക്കുന്നത് പോലെ തളരാതിരിക്കാൻ ഞാനും ശ്രമിക്കുന്നു.