
പാലാരിവട്ടത്ത് പാലം പൊളിക്കുന്നതിന്റെ ഭാഗമായി ഇന്നുമുതൽ ഗതാഗത നിയന്ത്രണം. ഒരാഴ്ച പരീക്ഷണാടിസ്ഥാനത്തിലാണ് നിയന്ത്രണം.യാത്രക്കാരുടെ സൗകര്യങ്ങൾ നോക്കി എന്തെങ്കിലും മാറ്റം വരുത്തണമെങ്കിൽ മാറ്റം വരുത്തും. അണ്ടർപാസ് അടച്ചു.
ഞായറാഴ്ചയായതിനാൽ ഇന്ന് സ്ഥലത്ത് വലിയ തിരക്ക് ഇല്ല. ഇരുവശത്തുമുള്ള സർവീസ് റോഡിൽ പാർക്കിങ്ങ് നിരോധിച്ചു. വാഹനങ്ങൾ നിർത്തിയിട്ടാൽ പിഴ ഈടാക്കും. പാലപാലം പൊളിക്കൽ ജോലി വേഗത്തിൽ പുരോഗമിക്കുകയാണ്.
പാലം പൊളിക്കല്‍ തുടങ്ങി ദിവസങ്ങള്‍ക്ക് ശേഷമാണ് പാലത്തിന് സമീപത്തുകൂടിയുള്ള ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. കൊച്ചി ഡി.സി.പി ജി. പൂങ്കുഴലിയുടെ നേതൃത്വത്തില്‍ നടന്ന ട്രാഫിക് പൊലീസ് യോഗത്തിന് ശേഷമാണ് നിയന്ത്രണങ്ങള്‍ സംബന്ധിച്ച രൂപരേഖ തയ്യാറാക്കിയത്.