
കൊച്ചി: ഉത്സവകാലത്തിന് മുന്നോടിയായി പുതിയ നിറംപൂശി കെ.ടി.എം സ്‌പോർട്‌സ് ബൈക്കുകൾ. പ്രീമിയം മോട്ടോർസൈക്കിൾ ബ്രാൻഡായ കെ.ടി.എം ആർ.സി 125ന് ഡാർക്ക് ഗാൽവാനോ, ആർ.സി 200ന് ഇലക്‌ട്രോണിക് ഓറഞ്ച്, ആർ.സി 390ന് മെറ്റാലിക് സിൽവർ എന്നീ നിറങ്ങളാണ് നൽകിയത്.
ഈവർഷം ആദ്യം ബി.എസ്-6 പതിപ്പിനൊപ്പം പുതിയ നിറങ്ങൾ കമ്പനി അവതരിപ്പിച്ചിരുന്നു. ഇതിനു പുറമേയാണ് പുതിയ മൂന്നു നിറങ്ങൾ കൂടി നൽകിയത്. ബൈക്കുകളുടെ വിലയിൽ വ്യത്യാസമുണ്ടാകില്ലെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.
വില
ആർ.സി 125 : ₹1.59 ലക്ഷം
ആർ.സി 200 : ₹2.00 ലക്ഷം
ആർ.സി 390 : ₹2.53 ലക്ഷം