
ന്യൂഡൽഹി: ഹഥ്രസിൽ കൂട്ട ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടപ്പെട്ട പെൺകുട്ടിയുടെ കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാൻ ഇന്നലെ കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പോയിരുന്നു. ഇതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ഒരു വീഡിയോ പ്രചരിച്ചുകൊണ്ടിരിക്കുകയാണ്.
കാറിൽ എന്തോ പറഞ്ഞ് ചിരിക്കുന്ന രണ്ടു പേരാണ് വീഡിയോയിലുള്ളത്. ഇത് രാഹുലും പ്രിയങ്കയും ഹഥ്രസ് പെൺകുട്ടിയുടെ വീട്ടിലേക്ക് പോകുന്നതിനിടയിലുള്ള വീഡിയോയാണെന്ന് ആരോപിച്ച് ചില ബി.ജെ.പി പ്രവർത്തകർ രംഗത്തെത്തിയിട്ടുണ്ട്. ഹഥ്രസിലേക്കുള്ള യാത്രയ്ക്കിടെ ഇരുവരും ചിരിക്കുന്നത് സഹാനുഭൂതിയുടെ അഭാവമാണെന്ന് ബി.ജെ.പി വക്താവ് ഗരവ് ഭാട്ടിയ ആരോപിച്ചു.
Oops! The last thing the @INCIndia needed. Video released on official handle shows giggling team Gandhis. @BJP4India calls it a 'joke of a march for justice’. pic.twitter.com/3dUj31F9QW
— Rahul Shivshankar (@RShivshankar) October 3, 2020
പ്രിയങ്ക ഗാന്ധി ഓടിച്ച സിൽവർ ഇന്നോവയിലാണ് കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയുടെ വസതിയിൽ നിന്ന് ഉച്ചയോടെ രാഹുൽ ഗാന്ധി ഹഥ്രസിലേക്ക് പുറപ്പെട്ടത്.കോൺഗ്രസ് സംഘടന ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ, വക്താവ് രൺദീപ് സിംഗ് സുർജേവാല, മുതിർന്ന നേതാവ് മുകുൾ വാസ്നിക് എന്നിവരും ഒപ്പമുണ്ടായിരുന്നു. എട്ടുമണിയോടെയാണ് രാഹുലും സംഘവും പെൺകുട്ടിയുടെ വീട്ടിലെത്തിയത്.