
1. ഹാത്രാസില്‍ ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടി മരിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തിപ്പെടുത്താന്‍ കോണ്‍ഗ്രസ് . ദേശവ്യാപക പ്രതിഷേധമാണ് കോണ്‍ഗ്രസ് ആഹ്വാനം ചെയ്യുന്നത്. നാളെ രാജ്യമാകെ സത്യാഗ്രഹ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്ന് കോണ്‍ഗ്രസ് അറിയിച്ചു. ഇന്നലെ കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും പെണ്‍കുട്ടിയുടെ ബന്ധുക്കളെ സമീപിച്ചിരുന്നു. നിയമപരമായ എല്ലാ സഹായാവും പിന്തുണയും ഇരുവരും വാദ്ഗാനം ചെയ്തിട്ടുണ്ട്. പഞ്ചാബിലും ഹരിയാനയിലും അടക്കം കാര്‍ഷക ബില്ലിന് എതിരായ കര്‍ഷകരുടെ പ്രക്ഷോഭത്തില്‍ അണി ചേര്‍ന്ന ശേഷം രാഹുല്‍ ഗാന്ധി ഡല്‍ഹിയില്‍ തിരിച്ച് എത്തുന്നതോടെ തുടര്‍ സമരങ്ങളെ കുറിച്ചുള്ള ചര്‍ച്ചയും സജീവമാക്കാനാണ് കോണ്‍ഗ്രസ് നീക്കം.
2. അതിനിടെ, പെണ്‍കുട്ടി ബലാത്സംഗം ചെയ്യപ്പെട്ടതായി മെഡിക്കോ ലീഗല്‍ റിപ്പോര്‍ട്ട്. പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായിട്ടില്ല എന്ന യുപി പൊലീസിന്റെ അവകാശവാദം പൂര്‍ണമായും തള്ളുന്നതാണ് റിപ്പോര്‍ട്ട്. പ്രാഥമിക പരിശോധനയില്‍ ബലപ്രയോഗം സ്ഥിരീകരിച്ചതായും പ്രതി. കൂട്ട ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിയെ ചികിത്സിച്ച അലിഗഢിലെ ജവഹര്‍ലാല്‍ നെഹ്റു മെഡിക്കല്‍ കോളേജിന്റെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. സെപ്റ്റംബര്‍ 14ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പീഡനവിവരം പെണ്‍കുട്ടി ഡോക്ടര്‍മാരെ അറിയിക്കുന്നത് സെപ്റ്റംബര്‍ 22നാണ്. പെണ്‍കുട്ടി അബോധ അവസ്ഥയില്‍ ആയതിനാല്‍ ആയിരിക്കാം ഇക്കാര്യം പുറത്തുപറയാന്‍ വൈകിയത് എന്നാണ് ഡോക്ടര്‍മാരുടെ നിഗമനം.
3. അന്നുതന്നെ നടത്തിയ പ്രാഥമിക പരിശോധനയില്‍ ആണ് ബലാത്സംഗം ചെയ്യപ്പെട്ടുവെന്ന് ഡോക്ടര്‍മാര്‍ക്ക് വ്യക്തമായത്. മെഡിക്കല്‍ എക്സാമിനറായ ഫൈസ് അഹമ്മദാണ് പെണ്‍കുട്ടിയെ പരിശോധിച്ചത്. പ്രതികള്‍ ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ ഉപയോഗിച്ചാല്‍ ശരീരത്തില്‍ ബീജത്തിന്റെ അംശം കണ്ടെത്താന്‍ കഴിയില്ല. ഇക്കാര്യത്തില്‍ അതുണ്ടായോ എന്ന് പരിശോധിക്കേണ്ടത് പൊലീസാണ്. ഒരുപക്ഷേ കൂട്ടബലാത്സംഗത്തിന് പിന്നില്‍ ഗൂഢാലോചന ഉണ്ടെങ്കില്‍ പ്രതികള്‍ ഇത്തരത്തില്‍ മുന്‍കരുതലുകള്‍ സ്വീകരച്ചിട്ടുണ്ടാകാം എന്ന നിഗമനവും ഡോക്ടര്‍മാര്‍ മുന്നോട്ടു വയ്ക്കുന്നു.
4. ഐ ഫോണ്‍ വിവാദത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിയമ നടപടിക്ക്. യുണിടാക് എം.ഡിക്ക് നാളെ വക്കില്‍ നോട്ടീസ് അയക്കും. കേസ് എടുക്കാന്‍ ഹൈക്കോടതിയ സമീപിക്കാനും ആലോചനയുണ്ട്. ഫോണ്‍ ആരുടെ കൈവശം ആണെന്ന് കണ്ടെത്തണം എന്ന് ആവശ്യപ്പെട്ട് അദ്ദേഹം നേരത്തെ ഡിജിപിക്ക് കത്ത് അയച്ചിരുന്നു. ഡിജിപി ഇതിന് മറുപടി നല്‍കാത്ത സാഹചര്യത്തില്‍ ഹൈക്കോടതിയെയോ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിനെയോ സമീപിക്കാന്‍ ആണ് ചെന്നിത്തലയുടെ തീരുമാനം. നിയമ വിദഗ്ദ്ധരുമായി അദ്ദേഹം ഇക്കാര്യങ്ങള്‍ ചര്‍ച്ച നടത്തി വരികയാണ്. യു.എ.ഇ. കോണ്‍സുലേറ്റിന്റെ റെയ്സിങ് ഡേ ചടങ്ങില്‍ പങ്കടുത്ത താന്‍ അവരില്‍ നിന്ന് മൊബൈല്‍ ഫോണോ മറ്റു സമ്മാനങ്ങളോ വാങ്ങിയിട്ടില്ല എന്നാണ് ചെന്നിത്തല കഴിഞ്ഞ ദിവസം പറഞ്ഞത്.
5. സംസ്ഥാനത്ത് നിലവില്‍ വന്ന പുതിയ നിയന്ത്രണങ്ങളില്‍ ആശങ്ക വേണ്ടെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ. ആള്‍ക്കൂട്ടം തടയാന്‍ 144 പ്രാബല്യത്തില്‍ ആയെങ്കിലും കടകളിലും സൂപ്പര്‍ മാര്‍ക്കറ്റുകളിലും സാമൂഹ്യ അകലം പാലിച്ച് ആവശ്യക്കാര്‍ക്ക് സാധനങ്ങള്‍ വാങ്ങാം. പൊതു ഗതാതഗതത്തിനും അഞ്ച് പേര്‍ എന്നത് ബാധകമല്ല. ആരാധനാലയങ്ങളില്‍ 20പേരെ വരെ അനുവദിക്കും. എന്നാല്‍, ചെറിയ ആരാധനാലയങ്ങളില്‍ വിശ്വാസികളെ കുറയ്ക്കണം. ഇതുവരെ പ്രഖ്യാപിച്ച പരീക്ഷകള്‍ കൊവിഡ് പ്രോട്ടോക്കാള്‍ പാലിച്ച് നടക്കുമെന്നും ബെഹ്റ വ്യക്തമാക്കി. പ്രതിദിനം വര്‍ദ്ധിക്കുന്ന കൊവിഡ് വ്യാപനം കണക്കില്‍ എടുത്ത് ഇന്നലെ മുതലാണ് സംസ്ഥാനത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. കടകള്‍ക്കും ബാങ്കുകള്‍ക്കും മുന്നില്‍ അഞ്ച് പേരില്‍ കൂടുതല്‍ കൂട്ടം കൂടാന്‍ പാടില്ല എന്നുള്ളതാണ് പ്രധാന നിര്‍ദേശം. ആരാധനാലയങ്ങളിലും പൊതുചടങ്ങുകളിലും 20 ല്‍ കൂടുതല്‍ ആളുകള്‍ പങ്കെടുക്കരുത്.
6. അതേസമയം, തിരുവനന്തപുരത്ത് കണ്ടെയിന്‍മെന്റ് സോണിലും പുറത്തും വ്യത്യസ്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിട്ട് ഉൃള്ളത്. കണ്ടെയിന്‍മെന്റ് സോണിലെ വിവാഹം,മരണം സംബന്ധിച്ച ചടങ്ങുകളില്‍ 20 പേര്‍ക്ക് മാത്രമാണ് അനുമതി. സോണിന് പുറത്ത് വിവാഹ ചടങ്ങില്‍ 50 പേര്‍ വരെയാകാം. മറ്റ് ജില്ലകളില്‍ വിവാഹ ചടങ്ങുകളില്‍ 50 പേരും മരണാനന്തര ചടങ്ങില്‍ 20 പേരും എന്നതാണ് നിര്‍ദ്ദേശം. പിഎസ് സി അടക്കമുള്ള പരീക്ഷകള്‍ക്ക് മാറ്റമില്ല. പൊതു ഗതാഗതത്തിന് തടസ്സമില്ല. സര്‍ക്കാര്‍ ഓഫീസുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ ബാങ്കുകള്‍ ഹോട്ടലുകള്‍ എന്നിവയെല്ലാം കൊവിഡ് പ്രോട്ടോക്കാള്‍ അനുസരിച്ച് പ്രവര്‍ത്തിക്കും. നരോധനാജ്ഞ അല്ലാതെ സമ്പൂര്‍ണ്ണ അടച്ചിടല്‍ എവിടെയും ഇല്ല. ഈ മാസം15 മുതല്‍ കേന്ദ്രത്തിന്റെ പുതിയ അണ്‍ലോക്ക് ഇളവുകള്‍ നിലവില്‍ വരുമെങ്കിലും സ്‌കൂള്‍ തുറക്കുന്നത് അടക്കമുള്ള കാര്യങ്ങളില്‍ കേരളം ഇതുവരെ തീരുമാനമെടുത്തിട്ടില്ല.
7. കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരായ പോരാട്ടത്തിന്റെ നേതൃത്വത്തിലേക്ക് രാഹുല്‍ ഗാന്ധി. രാഹുല്‍ ഗാന്ധിയുടെ ദ്വിദിന ട്രാക്ടര്‍ മാര്‍ച്ചിന് ഇന്ന് 11 മണിക്ക് പഞ്ചാബില്‍ തുടക്കം. നിയമങ്ങള്‍ക്ക് എതിരെ 2 കോടി ഒപ്പ് ശേഖരണത്തിനും തുടക്കം കുറിക്കും. 6 ന് ഹരിയാനയിലും റാലി നടത്തും. കാര്‍ഷിക ബില്ലുകള്‍ വന്‍ പ്രതിഷേധത്തിനിടെ ലോക്സഭ പാസാക്കുമ്പോള്‍ ചികിത്സയില്‍ ആയിരുന്ന കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കൊപ്പം വിദേശത്തായിരുന്നു രാഹുല്‍ ഗാന്ധി. സെപ്തംബര്‍ 24 മുതല്‍ കോണ്‍ഗ്രസ് സമരങ്ങള്‍ ആരംഭിച്ചെങ്കിലും എല്ലാം പി.സി.സികളുടെ നേതൃത്വത്തില്‍ ആയിരുന്നു. അതിനാല്‍ ഇതുവരെയും കര്‍ഷക സമരത്തിന്റെ ഭാഗമായിരുന്നില്ല.
8. നിലവില്‍ കര്‍ഷക സമരം ശക്തമായി തുടരുന്ന പഞ്ചാബില്‍ നിന്ന് ടാക്ടര്‍ റാലി തുടങ്ങാനാണ് രാഹുലിന്റെ തീരുമാനം. 11 മണിക്ക് മോഗയിലെ ബദ്നി കാലനില്‍ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരായി 2 കോടി ഒപ്പ് ശേഖരണത്തിന് തുടക്കമിടും. 12.30 യോടെ ജത്പുരയിലേക്ക് യാത്ര ആരംഭിക്കും. മുഖ്യമന്ത്രി കാപ്റ്റന്‍ അമരീന്ദര്‍, പി.സി.സി അധ്യക്ഷന്‍ സുനില്‍ ജഖാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. രണ്ട് ദിവസം കൊണ്ട് മൊഗ, ലുധിയാന, സംഗ്രൂര്‍, പട്യാല ജില്ലകളില്‍ 50 കിലോമീറ്ററിലധികം ദൂരം സഞ്ചരിക്കും.