
പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന കടുവയുടെ ഏറ്റവും പുതിയ പോസ്റ്റര്‍ പുറത്ത്. സംവിധായകൻ ഷാജി കൈലാസാണ് പോസ്റ്റർ ഫേസ്ബുക്ക് പേജിലൂടെ പുറത്ത് വിട്ടത്. ഷൂട്ടിംഗ് ഉടൻ ആരംഭിക്കും എന്നാണ് പോസ്റ്റിന്റെ ഒപ്പം കുറിച്ചിരിക്കുന്നത്. കടുവാക്കുന്നേൽ കുറുവച്ചൻ എന്ന ക്യാരക്ടർ നെയിമോട് കൂടിയാണ് പോസ്റ്റർ പുറത്ത് വിട്ടിരിക്കുന്നത്.
2019 ഒക്ടോബറില്‍ അനൗണ്‍സ് ചെയ്ത ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടൻ ആരംഭിക്കും. ജൂലായില്‍ തീരുമാനിച്ചിരുന്ന ചിത്രീകരണം കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് മാറ്റിവയ്ക്കുകയായിരുന്നു. ഷാജി കൈലാസ് എട്ട് വര്‍ഷത്തിന് ശേഷം സംവിധാന രംഗത്തേയ്ക്ക് മടങ്ങിയെത്തുന്ന ചിത്രത്തിന് തിരക്കഥ എഴുതിയിരിക്കുന്നത് ജിനു എബ്രഹാമാണ്.
'മാസ്റ്റേഴ്സ്', 'ലണ്ടന്‍ ബ്രിഡ്ജ്'' എന്നീ സിനിമകളുടെ രചയിതാവും ആദം എന്ന സിനിമയുടെ സംവിധായകനുമാണ് ജിനു.
സുരേഷ് ഗോപിയുടെ 250ാമത് ചിത്രമായി പ്രഖ്യാപിച്ച സിനിമ 'കടുവ'യുടെ നായക കഥാപാത്രത്തിന്റെ പേരും പ്രമേയവും പകര്‍ത്തിയതാണെന്ന വിവാദം നേരത്തെ ഉണ്ടായിരുന്നു. കടുവാക്കുന്നേല്‍ കുറുവച്ചന്‍ എന്ന പേരില്‍ സിനിമയുടെ തിരക്കഥയും കോപ്പിറൈറ്റ് നിയമപ്രകാരം രജിസ്റ്റര്‍ ചെയ്തതാണെന്ന് കാണിച്ച് തിരക്കഥാകൃത്ത് ജിനു എബ്രഹാം കോടതിയെ സമീപിച്ചതോടെ കടുവാ സിനിമകള്‍ തമ്മിലുള്ള തർക്കമായി ഇത് മാറി.