
ധാക്ക: കൊവിഡ് മൂലം ബംഗ്ലാദേശിൽ റദ്ദായത് 84ശതമാനത്തോളം വസ്ത്ര കയറ്റുമതി ഓർഡർ. 3.5 ബില്യൻ ഡോളറിന്റെ നഷ്ടമാണ് ഈ രംഗത്ത് ഉണ്ടാക്കിയതെന്നാണ് കണക്കുകൾ. മേഖലയിലെ 70,000ത്തോളം തൊഴിലാളികളെയാണ് പ്രതിസന്ധി ബാധിച്ചതെന്ന് ബംഗ്ലാദേശ് ഗാർമെന്റ് മാനുഫാക്ചേഴ്സ് ആൻഡ് എക്സ്പോർട്സ് അസോസിയേഷൻ പറഞ്ഞു.
രാജ്യത്തെ 40,000ത്തോളം വസ്ത്ര നിർമാണ ഫാക്ടറികളിൽ നാലു മില്യനോളം തൊഴിലാളികളാണ് ജോലിയെടുക്കുന്നത്. ഔദ്യോഗിക കണക്കനുസരിച്ച് ഇതിൽ ആയിരത്തോളം പേർക്ക് ജോലി നഷ്ടപ്പെട്ടെന്നാണ് റിപ്പോർട്ട്. ജോലി നഷ്ടപ്പെട്ടതോടെ ഇവരിൽ പലരും അവരവരുടെ ഗ്രമാത്തിലേക്ക് മടങ്ങിത്തുടങ്ങി. ഫാക്ടറികളിൽ നിന്നോ അധികൃതരിൽ നിന്നോ സഹായം ലഭിക്കാത്തതിനാൽ സന്നദ്ധ സംഘടനകൾ നൽകുന്ന ഭക്ഷണം ആശ്രയിച്ച് പലരും ഫാക്ടറികൾക്കടുത്തുള്ള താത്കാലിക ടെന്റുകളിൽ താമസിക്കുകയാണ്.