
വാഷിംഗ്ടൺ: എച്ച് 1 ബി വിസയ്ക്ക് ട്രംപ് ഭരണകൂടം ഏർപ്പെടുത്തിയ താത്കാലിക നിരോധനം യു.എസ് കോടതി തടഞ്ഞു. ട്രംപ് ഭരണഘടനാപരമായ അധികാരം ലംഘിച്ചതായി കാലിഫോർണിയ നോർത്തേൺ ഡിസ്ട്രിക്ട് ജഡ്ജി ജെഫ്രി വൈറ്റ് വിധിയിൽ ചൂണ്ടിക്കാട്ടി. ഇന്ത്യയിൽ നിന്നുള്ള ഐ.ടി പ്രഫഷനലുകൾക്ക് ആശ്വാസമാണ് ഈ നടപടി.
കൊവിഡ് സാഹചര്യത്തിൽ അമേരിക്കയിലുള്ളവർക്ക് കൂടുതൽ തൊഴിൽ ലഭ്യമാക്കാനെന്ന് പറഞ്ഞാണ് കഴിഞ്ഞ ജൂണിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കുടിയേറ്റത്തിനല്ലാതെയുള്ള എച്ച്–1 ബി വിസയിൽ നിയന്ത്രണം ഏർപ്പെടുത്തിയത്.