
മകൾ അനന്തനാരായണിക്കൊപ്പം കടൽ തീരത്ത് അവധി ആസ്വദിക്കുന്ന ശോഭനയുടെ ചിത്രം സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. 'ഒരു യാത്ര നടത്തി. ഇൻസ്റ്റഗ്രാമിൽ സജീവമായതിൽ സന്തോഷമുണ്ട്. ഞാൻ കമന്റുകൾ വായിക്കുന്നില്ലെന്ന് ആരാണ് പറഞ്ഞത്? മലയാളം ഫോണ്ടിൽ എങ്ങനെ മറുപടി നൽകണമെന്ന് പഠിക്കേണ്ടതുണ്ട്.' ശോഭന ഇൻസ്റ്റഗ്രാമിൽ കുറിച്ചു. എട്ടുവർഷത്തിനുശേഷം മലയാളത്തിൽ താരം അഭിനയിച്ച ചിത്രമാണ് വരനെ ആവശ്യമുണ്ട്.