kolkatha-merto

കൊൽക്കത്ത: 25 വർഷത്തെ കാത്തിരിപ്പിനൊടുവിൽ കൊൽക്കത്തക്കാരുടെ സ്വപ്നമായ ഭൂഗർഭ മെട്രോ സ്റ്റേഷൻ യാഥാർത്ഥ്യമായി. കൊൽക്കത്തയിലെ കിഴക്ക്-പടിഞ്ഞാറൻ പാതകൾ ഫൂൾബാഗൻ വരെ നീട്ടുന്നതിന്റെ ഭാഗമായാണ് ഫൂൾബാഗൻ മെട്രോ സ്റ്റേഷൻ തുറന്നത്. സെക്ടർ അഞ്ചിൽ നിന്ന് ഹൗറ മൈതാനവുമായി ബന്ധിപ്പിക്കുന്ന ആദ്യ ഭൂഗർഭ മെട്രോ സ്റ്റേഷനാണിത്. ഫൂൾബാഗനിൽ നിന്നുള്ള ആദ്യ ട്രെയിൻ റെയിൽവേ മന്ത്രി പീയൂഷ് ഗോയൽ വീഡിയോ ലിങ്ക് വഴി ഫ്ലാഗ് ഓഫ് ചെയ്തു.

ഫെബ്രുവരി 13 നാണ് കിഴക്ക്-പടിഞ്ഞാറൻ മെട്രോയുടെ 4.88 കിലോമീറ്റർ നീളമുള്ള ആദ്യ ഘട്ടം പ്രവർത്തനം ആരംഭിച്ചത്. ഇരട്ട നഗരങ്ങളായ കൊൽക്കത്തയെയും ഹൗറയെയും ബന്ധിപ്പിക്കുന്ന 16.6 കിലോമീറ്റർ ദൈർഘ്യമുള്ള ദ്രുത ഗതാഗത സംവിധാനം 2022 പകുതിയോടെ പൂർത്തിയാക്കുമെന്നാണ് റിപ്പോർട്ട്.