misti-mukherjee

കൊൽക്കത്ത: വൃക്ക തകരാർ മൂലം ബംഗാളി നടി മിഷ്ടി മുഖർജി അന്തരിച്ചു. ബംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച​ രാത്രിയാണ് അന്ത്യം. നടി കീറ്റോ ഡയറ്റിലായിരുന്നുവെന്നും അത്​ മൂലം വൃക്കയ്ക്ക്​ തകരാർ സംഭവിച്ചുവെന്നും ഒരുപാട്​ വേദന സഹിക്കേണ്ടിവന്നുവെന്നും ശനിയാഴ്ച ബന്ധുക്കൾ പുറത്തുവിട്ട പ്രസ്​താവനയിൽ പറയുന്നു​.

2012ൽ 'ലൈഫ്​ കി തോഹ്​ ലഗ്​ ഗയി" എന്ന ചിത്രത്തിലൂടെയായിരുന്നു മിഷ്ടി അഭിനയ ജീവിതം ആരംഭിച്ചത്. പ്രശസ്തമായ നിരവധി മ്യൂസിക് വീഡിയോകളിലും അഭിനയിച്ചിട്ടുണ്ട്.