tamannaah-bhatia

നടി തമന്ന ഭാട്ടിയയ്ക്കു കൊവിഡ് സ്ഥിരീകരിച്ചു. ആഗസ്റ്റ് മാസം അച്ഛനും അമ്മയും കൊവിഡ് പോസിറ്റീവായ വിവരം തമന്ന സോഷ്യല്‍ മീഡിയ വഴി പ്രേക്ഷകരെ അറിയിച്ചിരുന്നു. താരം ബംഗളൂരുവിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണെന്നാണ് വിവരം.

ഇന്ത്യന്‍ സിനിമാ താരങ്ങളില്‍ ഏറ്റവുമൊടുവിൽ കൊവിഡ് റിപ്പോർട്ട് ചെയ്തത് തമന്നയ്ക്കാണ്. അച്ഛനും അമ്മയ്ക്കും വളരെ ചെറിയ ലക്ഷണങ്ങള്‍ കണ്ടപ്പോള്‍ തന്നെ അവരെ ടെസ്റ്റിന് വിധേയരാക്കിയിരുന്നു. അന്ന് താന്‍ സുരക്ഷിതയാണെന്നും തമന്ന പറഞ്ഞിരുന്നു.

'ആഴ്ചാവസാനമാണ് മാതാപിതാക്കള്‍ കൊവിഡ് 19ന്റെ ലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങിയത്. മുന്‍കരുതലെന്ന നിലയില്‍ പെട്ടെന്നു തന്നെ പരിശോധനയ്ക്ക് വിധേയമാകുകയായിരുന്നു. പരിശോധനാഫലം വന്നു, നിര്‍ഭാഗ്യവശാല്‍ എന്റെ മാതാപിതാക്കള്‍ കൊവിഡ് 19 പോസിറ്റീവ് ആണ്' - തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ അന്ന് തമന്ന കുറിച്ചതിങ്ങനെ.