covid

തിരുവനന്തപുരം: ഇന്ന് തലസ്ഥാന ജില്ലയിലും കോഴിക്കോട്ടും രോഗികളുടെ എണ്ണം ആയിരത്തിനു മുകളിൽ. തിരുവനന്തപുരത്തും കോഴിക്കോട്ടും യഥാക്രമം 1119 പേർക്കും 1164 പേർക്കുമാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്. കോഴിക്കോട്ട് 1081 പേർക്ക് സമ്പർക്കത്തിലൂടെ രോഗം വന്നപ്പോൾ തിരുവനന്തപുരത്ത് ഇന്ന് 943 സമ്പർക്ക രോഗികളാണ് ഉള്ളത്.

സംസ്ഥാന ആരോഗ്യവകുപ്പ് നൽകുന്ന വിവരപ്രകാരം തിരുവനന്തപുരത്ത് നിലവിൽ 12,594 പേരാണ് രോഗം മൂലം ചികിത്സയിൽ കഴിയുന്നത്. ഏറ്റവും കൂടുതൽ പേർ ചികിത്സയിലുള്ളതും തിരുവനന്തപുരത്താണ്. അതേസമയം 880 പേർക്ക് ഇന്ന് ജില്ലയിൽ രോഗമുക്തി ഉണ്ടായിട്ടുണ്ട്. കോഴിക്കോട്ട് നിലവിൽ 9894 പേർ ചികിത്സയിൽ കഴിയുകയാണ്. 402 പേർക്ക് ഇന്ന് ജില്ലയിൽ രോഗം ഭേദമായി.