
ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും കുറഞ്ഞ നിരക്കിലുള്ള ഡയഗ്നോസ്റ്റിക് സൗകര്യം ഡിസംബറിൽ ഡൽഹിയിലെ ഗുരുദ്വാര ബംഗ്ലാ സാഹിബിൽ പ്രവർത്തനം ആരംഭിക്കും. പാവപ്പെട്ടവർക്ക് എം.ആർ.ഐയ്ക്ക് സ്കാനിംഗിന് 50 രൂപയും അല്ലാത്തവർക്ക് 800 രൂപയുമായിരിക്കും ചാർജ്. ഗുരുദ്വാര പരിസരത്ത് തന്നെയുള്ള ഹർക്രിഷൻ ആശുപത്രിയിൽ ഡയാലിസിസ് സെന്ററും ആരംഭിക്കും.
അടുത്ത ആഴ്ച മുതൽ ചികിത്സ തുടങ്ങുമെന്നും ഡയാലിസിസിന് 600 രൂപ മാത്രമായിരിക്കും ഇൗടാക്കുകയെന്നും ഡി.എസ്.ജി.എം.സി പ്രസിഡന്റ് മഞ്ജിന്ദർ സിംഗ് സിർസ പറഞ്ഞു. ആറ് കോടി രൂപ വില വരുന്ന ഡയഗ്നോസ്റ്റിക് ഉപകരണങ്ങൾ ആശുപത്രിക്ക് കൈമാറിയിട്ടുണ്ട്.
എക്സ് -റേയ്ക്കും അൾട്രാ സൗണ്ടിനും 150 രൂപയാണ് ഇൗടാക്കും. ആർക്കൊക്കെയാണ് ഇളവ് വരുത്തേണ്ടത് എന്ന കാര്യത്തിൽ തീരുമാനമെടുക്കാനായി ഒരു ഡോക്ടർമാരുടെ കമ്മിറ്റി രൂപീകരിച്ചതായും സിർസ് പറഞ്ഞു.