ipl

ദുബായ്: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പതിമൂന്നാം സീസണിലെ 17ാം മത്സരത്തിൽ ഹെെദരാബാദിനെതിരെ മുംബയ്ക്ക് 34 റൺസ് ജയം. ആദ്യം ബാറ്റിംഗിനിറങ്ങിയ മുംബയ് ഇന്ത്യൻസ് 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 208 റൺസ് നേടിയിരുന്നു. ഇത് പിന്തുടർന്ന ഹെെദരാബാദ് 20 ഓവർ പൂർത്തിയായപ്പോൾ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 174 റൺസ് മാത്രമെ നേടാൻ സാധിച്ചുളളു.


ദക്ഷിണാഫ്രിക്കൻ താരം ക്വിന്റൺ ഡി കോക്കാണ് മാൻ ഓഫ് ദി മാച്ച്. 39 പന്തിൽ ക്വിന്റൺ 67 റൺസ് നേടി. മുംബയ് ടീം ക്യാപ്റ്റൻ രോഹിത് ശർമ്മയ്ക്ക് അഞ്ച് പന്തിൽ ആറ് റൺസ് മാത്രമെ നേടാൻ സാധിച്ചുളളു. ടോസ് നേടിയ മുംബയ് ടീം ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.