rlv

തിരുവനന്തപുരം: സംഗീത നാടക അക്കാഡമി ഭാരവാഹികളുടെ ഭാഗത്ത് നിന്നുണ്ടായ അപമാനത്തിൽ മനംനൊന്ത് കലാഭവൻ മണിയുടെ സഹോദരൻ ആർ.എൽ.വി രാമകൃഷ്ണൻ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ അന്വേഷണം പ്രഖ്യാപിക്കണമെന്ന് മന്ത്രി എ.കെ ബാലനോട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. കുറ്റാരോപിതരെ ചുമതലയിൽ നിന്ന് മാറ്റി നിറുത്തുകയും മാതൃകാപരമായ ശിക്ഷ അന്വേഷണത്തിലൂടെ ഉറപ്പ് വരുത്തുകയും വേണം.
ദളിത് സമുദായത്തിൽപ്പെടുന്നവർ രാജ്യം മുഴുവൻ വിവേചനം നേരിടുമ്പോൾ അപമാനഭാരത്താൽ ഒരു കലാകാരൻ ജീവനൊടുക്കാൻ ശ്രമിച്ചു എന്നത് അങ്ങേയറ്റം ഗൗരവത്തോടെ മന്ത്രി കാണണം. ആർ.എൽ.വി രാമകൃഷ്ണനോട് അക്കാഡമി പരസ്യമായി മാപ്പ് പറയണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.