
കാബുൾ: അഫ്‌ഗാൻ സ്വദേശിയായ പ്രമുഖ അമ്പയർ ബിസ്മില്ലാ ജാൻ ഷിൻവാരി കാർബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. കിഴക്കൻ അഫ്‌ഗാനിലെ നാൻഗൻഡിലുണ്ടായ സ്ഫോടനത്തിലാണ് ബിസ്‌മില്ല മരിച്ചതെന്നാണ് വിവരം. അദ്ദേഹത്തിന്റെ ബന്ധുക്കളടക്കം 15 പേർ സ്ഫോടനത്തിൽ കൊല്ലപ്പെട്ടു. 30 പേർക്ക് പരിക്കേറ്റു. അഫ്ഗാൻ സൂപ്പർ താരം റാഷിദ് ഖാന്റെ ജന്മസ്ഥലമാണ് നാൻഗൻഡ്. സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.
ആറു രാജ്യാന്തര ഏകദിനങ്ങളും ട്വന്റി-20 മത്സരങ്ങളും ബിസ്മില്ല നിയന്ത്രിച്ചിട്ടുണ്ട്.
നജീബുള്ളയ്ക്ക് ഗുരുതര പരിക്ക്
അതേസമയം അഫ്ഗാൻ ഓപ്പണർ നജീബുള്ള തരാക്കായി റോഡ് മുറിച്ചു കടക്കവേ കാർ ഇടിച്ച് പരിക്കേറ്ര് ഗുരുതരാവസ്ഥയിൽ തീവ്ര പരിചരണ വിഭാഗത്തിലാണ്. പടിഞ്ഞാറൻ നൻഗാറിൽ വച്ചാണ് തരാക്കായി അപകടത്തിൽപ്പെട്ടത്.