ss

തിരുവനന്തപുരം: നിയമസഭയിൽ അമ്പതു വർഷം പൂർത്തിയാക്കിയ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ കേരള മുസ്ലിം ജമാഅത്ത് കൗൺസിൽ സംസ്ഥാന പ്രസിഡന്റ് കരമന ബയാർ ഖുറാൻ സമ്മാനിച്ച്‌ ആദരിച്ചു. മേയർ കെ. ശ്രീകുമാറിന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ നന്മ ചാരിറ്റി ചെയർമാൻ എം.എ. സിറാജുദ്ദീൻ, എം.എം. അസറുദ്ദീൻ, എം. സലാഹുദ്ദീൻ ഹാജി, വള്ളക്കടവ് ഗഫൂർ തുടങ്ങിയവർ സംസാരിച്ചു. പി. സയ്യിദ് അലി സ്വാഗതവും കണിയാപുരം ഇ.കെ. മുനീർ നന്ദിയും പറഞ്ഞു.