underground-library

ജയ്‌പൂർ: സൂര്യൻ എരിഞ്ഞ് കത്തുന്ന രാജസ്ഥാനിലെ മരുഭൂവിലൊരു 'അറിവിന്റെ' പച്ചപ്പുണ്ട്. ഭൂമിക്ക് മുകളിലല്ല, ഭൂമിക്കടിയിലാണെന്നതാണ് പ്രത്യേകത.

രാജസ്ഥാനിലെ ജയ്സാൽമീറിലാണ് ഇന്ത്യയിലെ ഏറ്റവും വ്യത്യസ്തമായ ലൈബ്രറികളിൽ ഒന്നായ ഭൂഗർഭലൈബ്രറി ഒരുക്കിയിട്ടുള്ളത്. ഥാർ മരുഭൂമിയിലെ ബദരിയ ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഈ ലൈബ്രറി എല്ലായ്പ്പോഴും സഞ്ചാരികൾക്ക് അത്ഭുതം സമ്മാനിക്കുന്ന ഒരിടമാണ്.

ഥാർ മരുഭൂമിയിൽ മണലിനു താഴെ,​ സമുദ്രനിരപ്പിൽ നിന്നും 16 അടി താഴ്ചയിലാണ് ലൈബ്രറിയുടെ സ്ഥാനം. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ലൈബ്രറികളിലൊന്നാണിത്. മരുഭൂമിക്കടിയിലാണെങ്കിലും ചൂട് ഇവിടെ ഒരു പ്രശ്നമേയല്ല. എത്ര കനത്ത വേനലിലും ഇവിടെ തണുപ്പനുഭവപ്പെടാറുണ്ടെന്നാണ് സ‍ഞ്ചാരികൾ പറയുന്നത്. ഈ ബ്രഹ്മാണ്ഡ ലൈബ്രറിയിൽ ഏകദേശം ഒമ്പത് ലക്ഷത്തിലധികം പുസ്തകങ്ങളാണ് സൂക്ഷിച്ചിട്ടുള്ളത്. ഒരേ സമയം നാലായിരം പേർക്ക് ഇതിനുള്ളിൽ ഇരിക്കുന്നതിനുള്ള സൗകര്യങ്ങളും ക്രമീകരിച്ചിട്ടുണ്ട്.