cpm

ഇടുക്കി : മൂന്നാറില്‍ ലോക്കല്‍ സെക്രട്ടറിയെ കൊല്ലാന്‍ സി.ഐ.ടി.യു നേതാവ് ക്വട്ടേഷന്‍ കൊടുത്തെന്ന പരാതിയെക്കുറിച്ച് അന്വേഷിക്കാൻ അന്വേഷണക്കമ്മിഷനെ നിയോഗിച്ച് സി.പി.എം. മൂന്നാറില്‍ ചേര്‍ന്ന സി.പി.എം ഏരിയാ കമ്മിറ്റിയാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്. . ഇടുക്കി ജില്ലാ കമ്മിറ്റി അംഗം കെ രാജേന്ദ്രൻ, ഡി.വൈ.എഫ്‍.ഐ സംസ്ഥാന കമ്മിറ്റി അംഗം എ രാജ, മൂന്നാർ ഏരിയാ കമ്മിറ്റി അംഗം മഹേഷ് കുമാർ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്. പരാതി സംബന്ധിച്ച് പത്ത് ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് പാർട്ടി നിർദ്ദേശിച്ചിരിക്കുന്നത്. .