crime

തിരുവനന്തപുരം:വീട്ടമ്മയുടെ വ്യാജ നഗ്നചിത്രങ്ങൾ പ്രചരിപ്പിപ്പിച്ച കേസിൽ . അപകീർത്തിപ്പെടുത്തും വിധത്തിലുള്ള കത്തുകൾ എഴുതിയവരെ തേടി പൊലീസ്‌. ഒന്നിലധികം പേരാണ്‌ കത്ത്‌ എഴുതിയിരിക്കുന്നതെന്ന്‌ അന്വേഷണത്തിൽ തെളിഞ്ഞു.

കത്തെഴുതിയവരിൽ ഡോക്ടർ നടത്തിയിരുന്ന സ്വകാര്യ ക്ലിനിക്കിലെ ജീവനക്കാരുൾപ്പെടെയുണ്ടെന്ന്‌ വിവരം ലഭിച്ചു. വ്യാജചിത്രങ്ങൾ പ്രചരിപ്പിക്കാൻ ഉപയോഗിച്ച മൊബൈൽ ഫോണുകൾ പൊലീസ്‌ കണ്ടെടുത്തു. സുബുവിന്റേയും ജസ്‌മിർ ഖാന്റേയും വീട്ടിൽ നിന്നാണ്‌ ഫോണുകൾ കണ്ടെത്തിയത്‌. ഡോക്ടറുടെ ഫോണിൽ വ്യാജ നഗ്നചിത്രങ്ങൾ സൂക്ഷിച്ചിട്ടുണ്ട്‌. ജസ്‌മിർഖാന്റേതിൽ നിന്ന്‌ ചിത്രങ്ങൾ ലഭിച്ചിട്ടില്ല. വീട്ടമ്മയുടെ ഒറിജിനൽ ചിത്രങ്ങൾ ജാസ്‌മിർഖാന്‌ താനാണ്‌ നൽകിയതെന്ന്‌ ഡോക്ടർ സമ്മതിച്ചു. ഈ ചിത്രത്തിലേക്ക്‌ മറ്റേതോ സ്‌ത്രീയുടെ നഗ്നഭാഗങ്ങൾ ജാസ്‌മിർഖാൻ കൂട്ടിച്ചേർക്കുകയായിരുന്നു‌.

ഫോണുകളും സിംകാർഡുകളും തിങ്കളാഴ്‌ച ഫൊറൻസിക്‌ പരിശോധനക്ക്‌ പൊലീസ്‌ നൽകും.ഡിലീറ്റ്‌ ചെയ്‌ത ചിത്രങ്ങൾ വീണ്ടെടുക്കാനും ഏതെല്ലാം വ്യക്തികൾക്ക്‌ ഇവ കൈമാറിയെന്ന്‌ അറിയാനും മോർഫ്‌ ചെയ്ത രീതി ഉൾപ്പെടെ മനസിലാക്കാനുമാണ്‌ ഫൊറൻസിക്‌ പരിശോധന.