ipl

ദുബായ്: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പതിമൂന്നാം സീസണിലെ 18ാം മത്സരത്തിൽ പഞ്ചാബിനെതിരെ ചെന്നെെയ്ക്ക് പത്ത് വിക്കറ്റ് വിജയം. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ കിംഗ്സ് പ‌ഞ്ചാബ് 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 178 റൺസ് നേടിയിരുന്നു. ഇത് മറികടന്ന് ചെന്നെെ 20 ഓവറിൽ 181 റൺസ് നേടിയാണ് വി‌ജയിച്ചത്.


ആദ്യ ബാറ്റിംഗിനിറങ്ങിയ ഷെയ്ൻ വാട്സണും ദക്ഷിണാഫ്രിക്കൻ താരം ഫാഫ് ഡു പ്ലെസിസും മികച്ച പ്രകടനം കാഴ്ചവച്ചാണ് ടീമിനെ വിജയത്തിലെത്തിച്ചത്. ഷെയ്ൻ വാട്സൺ 53പന്തിൽ 83റൺസും ഫാഫ് ഡു പ്ലെസി 53പന്തിൽ 87 റൺസും നേടി.മുംബയ്ക്കെതിരെ ഉദ്ഘാടന മത്സരത്തിൽ നേടിയ വിജയത്തിന് ശേഷം തുടർച്ചയായി നേരിട്ട മൂന്ന് പരാജയങ്ങൾക്ക് പിന്നാലെ വമ്പൻ തിരിച്ചുവരവാണ് ചെന്നെെ സൂപ്പർ കിംഗ്സ് ഈ മത്സരത്തിലൂടെ നടത്തിയിരിക്കുന്നത്.

An emphatic win by @ChennaiIPL in Match 18 of #Dream11IPL.

Second 10 wickets win for #CSK. Their first one was also against KXIP in 2013.

They are also the first team in #Dream11IPL 2020 to win batting second in Dubai. pic.twitter.com/qh77Wrc27J

— IndianPremierLeague (@IPL) October 4, 2020