vitamin-c

ശരീരത്തിന് രോഗപ്രതിരോധശേഷി നൽകുന്ന അവശ്യ ജീവകമാണ് വിറ്റാമിൻ സി. തെറ്റായ ഭക്ഷണക്രമം, മദ്യപാനം, പുകവലി തുടങ്ങിയവയാണ് വിറ്റാമിൻ സി യുടെ കുറവിന് കാരണം. വിറ്റാമിൻ സി ശരീരത്തിൽ കുറവാണെന്നതിന്റെ സൂചനകൾ എന്തൊക്കെ എന്ന് നോക്കാം. അടിക്കടിയുണ്ടാകുന്ന അണുബാധ വിറ്റാമിൻ സിയുടെ കുറവ് സൂചിപ്പിക്കുന്നു.

വിറ്റാമിൻ സിയുടെ അപര്യാപ്തയുള്ളപ്പോൾ കൈകളിലും തുടയിലും മുഖക്കുരു പോലുള്ള ചുവന്ന കുരുക്കൾ പ്രത്യക്ഷപ്പെടുന്നു. രോമകൂപങ്ങളിലുള്ള ചെറിയ രക്തക്കുഴലുകൾ ദുർബലമാവുകയും ഇതുമൂലം അവിടെ ചുവന്ന പാടുകൾ ഉണ്ടാവുകയും ചെയ്യും. ആരോഗ്യകരമായ ചർമത്തിന് വിറ്റാമിൻ സി കൂടിയേ തീരൂ.

വിറ്റാമിൻ സിയുടെ കുറവ് ചർമം വരണ്ടതും തിളക്കമില്ലാത്തതുമാക്കുന്നു. ശരീരത്തിൽ പെട്ടെന്ന് മുറിവുകൾ ഉണ്ടാവുന്നതും മുറിവുകൾ ഉണങ്ങാൻ സമയമെടുക്കുന്നതും വിറ്റാമിൻ സിയുടെ അഭാവം കാരണമാണ്. ശക്തമായ സന്ധിവേദനയും ചുവന്ന ബലമില്ലാത്ത മോണകളും വിറ്റാമിൻ്റെ സി അപര്യാപ്തയുടെ ലക്ഷണമാണ്.